സ്വര്‍ഗ്ഗത്തിലെ രാജന്‍കേസുമായി മഹാലക്ഷ്മി ഒന്നാമത്
Posted on: 23 Jan 2011
കെ.കരുണാകരന്‍ സ്വര്‍ഗ്ഗത്തില്‍ വച്ച് ഈച്ചരവാര്യരെ കണ്ടാല്‍ എന്താകും ആദ്യം പറയുക? ഉദ്വേഗമുണര്‍ത്തുന്ന ഈ ചോദ്യത്തിനുള്ള മറുപടിയായിരുന്നു എസ്.മഹാലക്ഷ്മിയുടെ ഏകാഭിനയം. കേരളം ഇന്നും കാത്തിരിക്കുന്ന ഒരുത്തരത്തെ വേദിയിലെത്തിച്ചപ്പോള്‍ ഈ പെണ്‍കുട്ടിയെത്തേടി ഒന്നാംസ്ഥാനവുമെത്തി.ഹൈസ്‌കൂള്‍വിഭാഗംപെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ ഏറ്റവും കൂടുതല്‍പോയിന്റ് നേടിയ മഹാലക്ഷ്മി രാജന്‍കേസിനെ കരുണാകരന്റെ മരണാനന്തരജീവിതവുമായി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സ്വര്‍ഗ്ഗത്തിലെത്തിയ കരുണാകരന്‍ രാജന്റെ അച്ഛന്‍ ഈച്ചരവാര്യരെ കണ്ടുമുട്ടുന്നു.
രാജന് എന്താണ് സംഭവിച്ചതെന്ന് ഈച്ചരവാര്യരല്ല,കരുണാകരനാണ് ചോദിക്കുന്നത്. ജീവിതകാലം മുഴുവന്‍ തന്നെ വേട്ടയാടിയ ഒരു സംഭവത്തിന്റെ നേരറിയാനുള്ള ശ്രമം. ഒടുവില്‍ രാജന്‍തന്നെ ഇവര്‍ക്കുമുമ്പിലെത്തുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയെ തകര്‍ക്കാന്‍ പോലീസുകാരാണ് തന്നെ ഇല്ലാതാക്കിയതെന്ന് രാജന്‍ പറയുന്നു. ഭൂമിയില്‍ പിന്നില്‍നിന്ന് കുത്തിയവരെക്കുറിച്ചുള്ള കരുണാകരന്റെ വിലാപം നിറയുമ്പോള്‍ അനുഗ്രഹംപോലെ ഗുരുവായൂരപ്പന്‍ പ്രത്യക്ഷപ്പെടുന്നു. കരുണാകരനും ഈച്ചരവാര്യര്‍ക്കും രാജനും പുറമേ ഈച്ചരവാര്യരുടെ ഭാര്യ രാധ,നാരദന്‍,പോലീസുകാര്‍ തുടങ്ങിയവരും മഹാലക്ഷ്മിയുടെ ഭാവപ്രകടനങ്ങളില്‍ മിന്നിമറഞ്ഞു.
ഗുരു കലാഭവന്‍ നൗഷാദാണ് മഹാലക്ഷ്മിക്കുവേണ്ടി രാഷ്ട്രീയച്ചൂടുള്ള ആശയം കണ്ടെത്തിയത്. അഭിനയപ്രാധാന്യമാണ് ഇത്തരമൊരു വിഷയം തിരഞ്ഞെടുക്കാന്‍ കാരണമെന്ന് നൗഷാദ് പറയുന്നു. നെയ്യാറ്റിന്‍കരയില്‍ നടന്ന തിരുവനന്തപുരം ജില്ലാകലോത്സവത്തിലും ഇതേ കഥതന്നെയാണ് മഹാലക്ഷ്മി അവതരിപ്പിച്ചത്. രണ്ടുമണിക്ക് നടന്ന മത്സരം കാണാന്‍ അച്ഛനും അമ്മയും ഗുരുവും പിന്നെ മൈക്ക് ഓപ്പറേറ്റര്‍മാരും മാത്രമാണുണ്ടായിരുന്നതെന്നതിനാല്‍ ആരും വിവാദവുമായി രംഗത്തുവന്നില്ലെന്ന് മഹാലക്ഷ്മി പറയുന്നു.
കോട്ടയത്ത് ഗാനമേളയില്‍ ഒന്നാംസ്ഥാനവും തബലയില്‍ രണ്ടാംസ്ഥാനവും നേടിയ മഹാലക്ഷ്മി 'ഫീമെയില്‍ ഉണ്ണികൃഷ്ണന്‍'എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ നായികയാണ്. 'തിളക്ക'ത്തില്‍ കാവ്യാമാധവന്റെ കുട്ടിക്കാലവും 'പട്ടണത്തില്‍ സുന്ദരനി'ല്‍ കൊച്ചിന്‍ഹനീഫയുടെ മകളുടെ വേഷവും അവതരിപ്പിച്ചു. താനൂര്‍ ഡി.ജി.എച്ച്.എസ്.എസിലെ അഞ്ജലി.ബി.കൃഷ്ണ രണ്ടാംസ്ഥാനവും കോഴിക്കോട് കൂടത്തൈ സെന്റ്‌മേരീസ് എച്ച്.എസ്.എസിലെ തുളസികൃഷ്ണന്‍ മൂന്നാംസ്ഥാനവും നേടി.