വിനീതിനും ഐശ്വര്യയ്ക്കും മീരയ്ക്കും കൂടുതല്‍ പോയിന്റ്
Posted on: 23 Jan 2011
കലോത്സവം അവസാനിക്കുമ്പോള്‍ വിനീതിനും ഐശ്വര്യയ്ക്കും മീരയ്ക്കും കൂടുതല്‍ പോയിന്റ്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി.വിനീതിന് ആറിനങ്ങളിലാണ് എ ഗ്രേഡ്. ഇതില്‍ നാലെണ്ണത്തില്‍ ഒന്നാമനായി. കഥകളി സംഗീതം, മൃദംഗം, അഷ്ടപദി, സംസ്‌കൃത ഗാനാലാപനം എന്നിവയിലാണ് ഈ പത്താം ക്ലാസുകാരന്‍ ഒന്നാമതെത്തിയത്. ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനം. സംസ്‌കൃത പദ്യംചൊല്ലലിന് എ ഗ്രേഡും. കഴിഞ്ഞ കലോത്സവത്തില്‍ ഈയിനങ്ങളില്‍ വിനീതിന് എ ഗ്രേഡായിരുന്നു.
കോഴിക്കോട് സില്‍വര്‍ ഹില്‍സിലെ ഐശ്വര്യ രാജ എച്ച്.എസ്. വിഭാഗത്തില്‍ നേടിയത് തിളക്കമുള്ള ജയം. ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഐശ്വര്യ ഒന്നാമതെത്തി. ഐശ്വര്യയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഘനൃത്തത്തിനും ഒന്നാം സ്ഥാനം ലഭിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നാലിനങ്ങളില്‍ എ ഗ്രേഡ് നേടി തൃശൂര്‍ വിവേകോദയം ബോയ്‌സ് എച്ച്.എസ്.എസിലെ മീര ശ്രീനാരായണനാണ് താരമായത്. ഭരതനാട്യം, കുച്ചിപ്പുടി എന്നിവയില്‍ മീര ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയപ്പോള്‍ മോഹിനിയാട്ടത്തില്‍ രണ്ടാം സ്ഥാനം നേടി. സംഘനൃത്തത്തില്‍ മീര ഉള്‍പ്പെട്ട സംഘത്തിന് എ ഗ്രേഡ് ലഭിച്ചു. എച്ച്.എസ്.എസ്. ആണ്‍കുട്ടികളില്‍ കണ്ണൂര്‍ ചൊക്ലി രാമവിലാസം എച്ച്.എസ്.എസിലെ പി.മിഥുന്‍, തൃശ്ശൂര്‍ സെന്റ് തോമസ്‌കോളേജ് എച്ച്.എസ്.എസ്സിലെ നിഖില്‍ കെ.എന്നിവര്‍ കൂടുതല്‍ പോയിന്റ് നേടി.