കലയൂടെ നിറവില്‍

Posted on: 21 Jan 2011


നാലാംദിവസമെത്തിയപ്പോള്‍ യുവജനോത്സവം ഉഷാറായി.പ്രധാന വേദിയുള്‍പ്പെടെ എല്ലായിടത്തും വന്‍ജനക്കൂട്ടമായിരുന്നു.കഴിഞ്ഞ മൂന്നു ദിവസത്തെ മാന്ദ്യം വെള്ളിയാഴ്ച കാണാനുായിരുന്നില്ല.കുടുംബങ്ങളായാണ് മിക്കവാറും കാഴ്ചക്കാരെത്തിയത്.പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗില്‍ രാവിലെമുതല്‍ എപ്പോഴും കസേരകള്‍ നിറഞ്ഞിരുന്നു.പലരും നിന്നാണ് നൃത്ത മത്സരങ്ങള്‍ കത്.വൈകുന്നേരം സംഘനൃത്തമായപ്പോള്‍ തിരക്ക് പാരമ്യത്തിലെത്തി.തിരുനക്കര മൈതാനം,സെന്റ് ആന്‍സ് സ്‌കൂള്‍തുടങ്ങിയ വേദികളിലും തിരക്കേറെയായിരുന്നു.

കാണികള്‍ക്ക് പെട്ടെന്ന് അറിയാന്‍ കഴിയാത്തതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ മത്സര സ്ഥലങ്ങളിലാണ് തിരക്ക് കുറവായത്.
കോട്ടയത്ത് യുവജനോത്സവം കാണാന്‍ താരതമ്യേന ആളുകള്‍ കുറവാണെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. പ്രധാന വേദിയുള്‍പ്പെടെ പല സ്ഥലങ്ങളിലും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചതിനാല്‍ വെള്ളിയാഴ്ച വിദ്യാര്‍ഥികളടക്കം ധാരാളം പേരെത്തി.

വെള്ളിയാഴ്ചയായപ്പോള്‍ ആകെ അപ്പീലുകളുടെ എണ്ണം 500 കവിഞ്ഞു.രാത്രി വൈകിയും അപ്പീലുമായി കാത്തുനില്ക്കുന്നവരുടെ എണ്ണം ഏറെയായിരുന്നു.140 പേരുടെ അപ്പീല്‍ അംഗീകരിച്ച് പണം മടക്കിക്കൊടുത്തു.



MathrubhumiMatrimonial