
ലളിതഗാനത്തില്‍ രാഹുല്‍ സ്റ്റാര്‍സിങ്ങര്‍
Posted on: 21 Jan 2011

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ സീസണ്‍-4ന്റെ സെമി ഫൈനലിലെത്തിയ രാഹുല്‍ കോഴിക്കോട് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
യു.കെ.രാഘവന്‍ എഴുതി പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ ആരോഹണത്തില്‍ സ്വരമറിയാതെ..... എന്ന ഗാനമാണ് രാഹുല്‍ പാടിയത്. മുന്‍ കലോത്സവങ്ങളിലും രാഹുല്‍ ലളിതഗാനത്തില്‍ വിജയിയായിട്ടുണ്ട്.പാലക്കാട്, വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസ്സിലെ കെ.സിയാദിനാണ് രണ്ടാം സ്ഥാനം.
