
അപ്പീലുമായെത്തി 'എ' ഗ്രേഡ് നേടി
Posted on: 20 Jan 2011
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തെത്തിയ മത്സരാര്‍ഥിക്ക് സംസ്ഥാനതലത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ്. ജില്ലാതലത്തില്‍നിന്ന് അപ്പീല്‍നേടിയ കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസ്സിലെ പ്ലസ്ടു വിദ്യാര്‍ഥിനി സുധന്യയ്ക്കാണ് സംസ്ഥാനതലത്തില്‍ എച്ച്.എസ്.എസ്. വിഭാഗത്തില്‍ മോഹിനിയാട്ടത്തില്‍ മികച്ച വിജയം. പ്രശസ്ത നര്‍ത്തകി നീനാ പ്രസാദിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുന്ന സുധന്യ, നീനാ പ്രസാദിനൊപ്പം നൃത്ത പരിപാടികളിലും പങ്കെടുക്കാറുണ്ട്.
