കേരളനടനത്തിലെ ആണ്‍ചരിതം
Posted on: 20 Jan 2011
കേരളനടനത്തില്‍ ആണ്‍ചരിതമെഴുതി മിഥുന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയോട് വിടപറഞ്ഞു. ആണ്‍-പെണ്‍ ഇനങ്ങള്‍ ഒന്നിച്ചു നടത്തുന്ന കേരളനടനത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഏക ആണ്‍തരിയായിരുന്നു കണ്ണൂര്‍ ചൊക്ലി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. മിഥുന്‍.
അടുത്തവര്‍ഷം മുതല്‍ ഈയിനത്തില്‍ ആണ്‍-പെണ്‍ ഇനങ്ങള്‍ വെവ്വേറെയാണ് നടത്തുക.
ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 23 പെണ്‍കുട്ടികള്‍ക്കിടയിലേക്ക് അപ്പീലുമായെത്തിയാണ് മിഥുന്‍ എ ഗ്രേഡ് നേടിയത്. യാദൃച്ഛികമെന്നോണം ഈയിനത്തില്‍ അവസാന മത്സരാര്‍ത്ഥിയുമായി മിഥുന്‍. തന്റെ അവസാന സ്‌കൂള്‍ കലോത്സവത്തില്‍, പ്രിയ ഇനമായ കേരളനടനത്തില്‍ ചരിത്രവിജയം നേടിയെന്നുതന്നെയാണ് ഈ പ്ലസ്ടുക്കാരന്‍ വിശ്വസിക്കുന്നത്.
അച്ഛന്‍ മനോജിനൊപ്പമാണ് മിഥുന്‍ എത്തിയത്. മധുസൂദനനാണ് അഞ്ചുവയസ്സു മുതല്‍ നൃത്തംപഠിക്കുന്ന മിഥുന്റെ ഗുരു.