50@സെഞ്ചൂറിയന്‍
Posted on: 20 Dec 2010
* ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് 50-ാം സെഞ്ച്വറി
* സെഞ്ച്വറി നേട്ടത്തില്‍ അര്‍ധസെഞ്ച്വറി തികയ്ക്കുന്ന ആദ്യ കളിക്കാരന്‍
* അഭേദ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നേട്ടം കുറിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചൂറിയനില്‍ ( 107*)
* 175 ടെസ്റ്റില്‍ സച്ചിന്‍ നേടിയത് 14509 റണ്‍സ്, അര്‍ധ സെഞ്ച്വറി 59 ' 442 ഏകദിനങ്ങളില്‍ 17598 റണ്‍സ്, 46 സെഞ്ച്വറി, 93 അര്‍ധസെഞ്ച്വറി

സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 50-ാമത്തെ സെഞ്ച്വറിയും തികച്ച് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നാഴികക്കല്ല് പിന്നിട്ടു. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സച്ചിന്റെ ഈ ചരിത്രനേട്ടം. മത്സരത്തില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചെങ്കിലും നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ സച്ചിന്‍ 107 റണ്‍സുമായി പുറത്താവാതെ നില്ക്കുകയാണ്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 484 റണ്‍സെടുക്കേണ്ട ഇന്ത്യ എട്ടിന് 454 എന്ന നിലയിലാണ്. ശ്രീശാന്താണ്(3) സച്ചിന്റെ കൂട്ട്. ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ടാം വട്ട ബാറ്റിങ്ങിനയക്കണമെങ്കില്‍ ഇന്ത്യ ഇനി 30 റണ്‍സ് കൂടി നേടണം. അല്ലെങ്കില്‍ ഇന്നിങ്‌സ് തോല്‍വി തന്നെ. സച്ചിനും ധോനിയും(90) ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 172 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇന്ത്യ രക്ഷപ്പെടുമെന്ന നേരിയ സൂചനയുയര്‍ന്നിരുന്നു. എന്നാല്‍ സച്ചിന്‍ സെഞ്ച്വറി തികച്ചയുടനെ ധോനി പുറത്തായതോടെ പ്രതീക്ഷകള്‍ തകിടംമറിഞ്ഞു.സ്‌കോര്‍: ഇന്ത്യ 136, 8ന് 454; ദക്ഷിണാഫ്രിക്ക 4ന് 620(ഡിക്ല.)
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ് 136
ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്‌സ് 4ന് 620(ഡിക്ല.)
ഇന്ത്യ രണ്ടാമിന്നിങ്‌സ്
ഗംഭീര്‍ എല്‍ബിഡബ്ല്യു -സ്റ്റെയ്ന്‍ 80, സെവാഗ് സി-സ്മിത്ത് ബി-ഹാരിസ് 63, ദ്രാവിഡ് സി-ബൗച്ചര്‍ സി-മോര്‍ക്കല്‍ 43, ഇഷാന്ത് സി-അംല ബി-സ്‌റ്റെയ്ന്‍ 23, സച്ചിന്‍ നോട്ടൗട്ട് 107, ലക്ഷ്മണ്‍ സി-ഡിവില്ലിയേഴ്‌സ് ബി-സോട്‌സോബെ 8, റെയ്‌ന സി-ഹാരിസ് ബി-കാലിസ് 5, ധോനി സി-ബൗച്ചര്‍ സി-സ്‌റ്റെയ്ന്‍ 90, ഹര്‍ഭജന്‍ സി-കാലിസ് ബി-ഹാരിസ് 1, ശ്രീശാന്ത് നോട്ടൗട്ട് 3, എക്‌സ്ട്രാസ് 31, ആകെ 122.2 ഓവറില്‍ 8ന് 454.വിക്കറ്റു വീഴ്ച: 1-137, 2-170, 3-214, 4-242, 5-256, 6-277, 7-449, 8- 450.ബൗളിങ്: സ്‌റ്റെയ്ന്‍ 27.2-5-103-3, മോര്‍ക്കല്‍ 28-5-91-1, സോട്‌സോബെ 24-3-98-1, ഹാരിസ് 30-5-88-2, കാലിസ് 13-3-56-1.