തെരുവുബാല്യങ്ങള്‍ക്ക് വെളിച്ചമായി മൊബൈല്‍ സ്‌കൂള്‍
Posted on: 04 Jul 2008

ന്യൂഡല്‍ഹി : അധികാര വടംവലികള്‍ക്കും രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കും പതിവു വേദിയായ ഇന്ദ്രപ്രസ്ഥത്തില്‍ തെരുവുബാല്യങ്ങളുടെ ദൈന്യജീവിതം പുതിയ കഥയല്ല. അവഗണനയുടെ ഇരുള്‍ വഴിയിലായ അവരുടെ അടുക്കലേക്ക് ഒരു സ്‌കൂള്‍ സഞ്ചരിക്കുന്നു. മലയാളികളുടെ ട്രസ്റ്റായ ഫ്രദീപാലയയ്ത്തയുടെ നേതൃത്വത്തില്‍ വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് ഈ മൊബൈല്‍ സ്‌കൂള്‍. അറിവിന്റെ ആദ്യക്ഷരം പകരാന്‍ ആഴ്ചയില്‍ അഞ്ചു ദിവസം ഫ്രമൊബൈല്‍ സ്‌കൂള്‍യ്ത്ത നഗരത്തിലെ തെരുവുകളിലെത്തും.
പത്തു വയസ്സുകാരന്‍ നിതേഷിന് വസീര്‍പുര്‍ തെരുവിലെ ന്യൂഡില്‍സ് കടയിലാണ് പണി. രാവിലെ തുടങ്ങി രാത്രി പത്തു മണി വരെ നീളുന്ന ജോലി. എങ്കിലും മൊബൈല്‍ സ്‌കൂളില്‍ നിതേഷിന്റെ ഹാജര്‍ മുടങ്ങാറില്ല. എങ്ങനെയുണ്ട് സ്‌കൂളെന്നു ചോദിച്ചപ്പോള്‍ ഒട്ടും അമാന്തിക്കാതെ യുള്ള മറുപടി- ഹൃഎനിക്കു പഠിച്ചു വലിയവനാകണം.ഹ്ര ഏഴു വയസ്സുകാരന്‍ മോനിതും ഉത്സാഹത്തോടെ നിതേഷിന്റെ കൂട്ടിനെത്തി. മോനിതിന് നേരിട്ടു രണ്ടാം കഌസില്‍ ചേരാനുള്ള അറിവുണ്ടെന്ന് അധ്യാപിക പൂനത്തിന്റെ സാക്ഷ്യപത്രം. ഇങ്ങനെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നാലു തെരുവുകളിലായി അഞ്ചു വയസ്സു മുതല്‍ 14 വരെവയസ്സുള്ള 275 കുട്ടികളാണ് മൊബൈല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
യൂണിഫോമും ബെഞ്ചും ഡെസ്‌കുമൊന്നുമില്ലെങ്കിലും കമ്പ്യൂട്ടറും ടി.വി.യും ലൈബ്രറിയുമെല്ലാമുള്ള വിശാലമായ ക്ലാസ് മുറിയാണ് വലിയ വാനില്‍ ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ സ്‌കൂളിന് ഒരു തെരുവില്‍ ഒരു ദിവസം രണ്ടു മണിക്കൂര്‍ ക്ലാസ്. അങ്ങനെ നാലു തെരുവുകളിലായി ദിവസം എട്ടു മണിക്കൂര്‍ പഠനം. 'ദീപാലയ'യില്‍ തന്നെ തയ്യാറാക്കിയ പ്രത്യേക സിലബസിനെ അടിസ്ഥാനമാക്കിയാണ് പഠനം. തെരുവില്‍ ജീവിക്കുന്നവരെ ബോധവത്കരിച്ചു കുട്ടികളെ മൊബൈല്‍ സ്‌കൂളില്‍ ചേര്‍ക്കുകയും അവര്‍ക്ക് പഠിക്കാനുള്ള താത്പര്യം വളര്‍ത്തിയെടുക്കലുമാണ് 'ദീപാലയ' പദ്ധതിയുടെ ലക്ഷ്യം.
കളികള്‍ക്കും കുട്ടികള്‍ക്കിണങ്ങുന്ന രീതികള്‍ക്കും പഠനത്തില്‍ പ്രാധാന്യം നല്‍കുന്നു. ഒരു വര്‍ഷത്തെ പഠനത്തിനു ശേഷം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലും മറ്റും ചേര്‍ത്താനും മുന്‍കൈയെടുക്കും. സ്‌കൂളില്‍ ചേരുന്നവര്‍ പഠനം തുടരുന്നുണ്ടോ എന്നു നിരീക്ഷിക്കാനും ഇല്ലെങ്കില്‍ രക്ഷിതാക്കളെയും കുട്ടികളെയും ബോധവത്കരിച്ചു തുടര്‍ പഠനത്തിനു പ്രേരിപ്പിക്കാനുമായി പ്രത്യേക സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്.

പി.കെ. മണികണ്ഠന്‍