''കണ്ണിന്നു കണ്ണുമനമാകുന്ന കണ്ണിന് '' ലക്ഷ്മിയെ ഉപാസിക്കണം
Posted on: 13 Oct 2010
ആചാര്യ എം.ആര്‍.രാജേഷ്
നവരാത്രി കാലത്തെ മൂന്നു ദിവസങ്ങള്‍ ഭഗവതിയെ മഹാലക്ഷ്മിയായാണ് ഉപാസിച്ചു പോരുന്നത്. ശ്രീ, ഐശ്വര്യം, സമൃദ്ധി എന്നിവയൊക്കെ ധാരാളമായി ഉണ്ടായിവരുന്നതിന് അത്യാവശ്യമായുള്ളത് ലക്ഷ്മീ കടാക്ഷമാണെന്ന് വിശ്വസിച്ചുപോരുന്നു. സകല ജനങ്ങളും വിദ്വാാരും യോഗികളും സേവിക്കുന്നതുകൊണ്ടാണ് 'ശ്രീ'എന്ന് ഭഗവതിക്ക്് പേരു വന്നതെന്ന് സംസ്‌കൃത ഭാഷയുടെ നിഷ്പത്തി ശാസ്ത്രം പഠിച്ചാല്‍ മനസ്സിലാക്കാം. അതേപോലെ 'ലക്ഷ്മി' എന്ന വാക്കിനും വിപുലമായ അര്‍ത്ഥമുണ്ടെന്ന പാണിനിയുടെ ധാതുപാഠം പഠിച്ചാലും മനസ്സിലാകും.
ഇക്കാണുന്ന ചരവും അചരവുമായ പ്രപഞ്ചത്തെ നോക്കിക്കൊണ്ടിരിക്കുന്ന ശക്തിയെ 'ലക്ഷ്മി' എന്ന് വിളിക്കുന്നു. ഈ പ്രപഞ്ചത്തെ നമുക്കായി കാട്ടിത്തരുന്നത് ലക്ഷ്മി തന്നെയാണ്. നമ്മുടെ ശരീരത്തിലുള്ള
കണ്ണുകളും മൂക്കും മറ്റ് അവയവങ്ങളും തീര്‍ക്കുന്ന ശക്തി ലക്ഷ്മിയാകുന്നു. ഇക്കാണുന്ന പ്രപഞ്ചത്തിലെ ചാഞ്ചാടിയാടുന്ന ഇലകളും, കായ്കനികളും പുഷ്പങ്ങളും, പഞ്ചഭൂതങ്ങളുമെല്ലാം നമുക്ക് കാണുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന മഹാശക്തിയാണ് 'ലക്ഷ്മി'. ആകാശത്ത് സൂര്യചന്ദ്രാരേയും നക്ഷത്രങ്ങളേയും നമുക്ക് കാട്ടിത്തരുന്ന ആദ്യന്തശക്തിയുടെ ഉറവിടമാണ് ലക്ഷ്മീദേവി. യോഗികളുടെ ലക്ഷ്യമായ പരമേശ്വരന്റെ അനിതരസാധാരണമായ ശക്തിസ്രോതസ്സാണ് ലക്ഷ്മീദേവിയെന്നു ധാതുപാഠത്തിന്റെ സഹായത്തോടെ നമുക്ക് കണ്ടെത്താം.
അങ്ങനെ അറിവിനായുള്ള നമ്മുടെ ഉപാസനയില്‍ ലക്ഷ്മീദേവിയുടെ പ്രാധാന്യമെന്താണെന്ന് കണ്ടെത്താന്‍ എളുപ്പമാണ്. ലക്ഷ്മീദേവി നമുക്ക് മാംസചക്ഷുസ്സിന് അപ്പുറത്തുള്ള ദര്‍ശനപൂര്‍ണമായ ചക്ഷുസ്സിനേയും ദര്‍ശനത്തേയും പ്രദാനം ചെയ്യുന്നു. അതാണ് എഴുത്തച്ഛന്‍ ''കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായ പൊരുള്‍'' എന്ന് ഹരിനാമ കീര്‍ത്തനത്തില്‍ വിവരിച്ചതും. ഈ ഉള്‍ക്കാഴ്ചയുണ്ടായാല്‍ മാത്രമേ ജ്ഞാനത്തിന്റെ അധിദേവതയായ സരസ്വതിയുടെ അനുഗ്രഹം ഉണ്ടാവുകയുള്ളു. ഇക്കാണുന്ന പ്രപഞ്ചത്തിനേക്കുറിച്ചുള്ള യഥാര്‍ത്ഥജ്ഞാനം ഉണ്ടാകണമെങ്കില്‍ ലക്ഷ്മിയെ ഉപാസിക്കണം. 'ശ്രീ' യെ ഉപാസിക്കണം. വിദ്വാാരും യോഗികളും 'ശ്രീ'യെ ഉപാസിക്കുന്നതിനു കാരണം മറ്റൊന്നല്ല. സകല സമ്പത്തും ഐശ്വര്യവും കൈവരിക്കണമെങ്കില്‍ പ്രപഞ്ചത്തെക്കുറിച്ചും അതുണ്ടാക്കിയ ഈശ്വരശക്തിയേക്കുറിച്ചും ആ ശക്തി എങ്ങനെയാണ് ഊടും പാവുമായി പ്രപഞ്ചത്തിലും തന്നില്‍ത്തന്നേയും നിര്‍ലീനമായിരിക്കുന്നതെന്നും അറിഞ്ഞിരിക്കണം. നമ്മില്‍ കുടിക്കൊള്ളുന്ന, കാണുന്നതിനും അപ്പുറത്തു കാണാനുള്ള ദര്‍ശനശക്തിയെ സാക്ഷാത്കരിക്കാന്‍ ഈ ഗൂഢവിദ്യയാണ് അറിയേണ്ടത്. ആ വിദ്യ പ്രദാനം ചെയ്യുന്ന ഭഗവത് ശക്തിയാണ് ശ്രീ അഥവാ ലക്ഷ്മി. ആ വിദ്യയുണ്ടാകുമ്പോള്‍ ഐശ്വര്യവും സമൃദ്ധിയുമൊക്കെ ഉപാസകനെ തേടിയെത്തും.