
കുഞ്ഞന്‍ തവളയെ കണ്ടെത്തി
Posted on: 26 Aug 2010

കോലാലംപുര്‍: പെന്‍സില്‍ മുനയുടെ വലിപ്പം മാത്രമുള്ള അപൂര്‍വ തവളയെ മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ കണ്ടെത്തി. മൈക്രോഹൈല നെപന്തിക്കോള എന്നു പേരിട്ട ഈ കുഞ്ഞന്‍ തവള ഏഷ്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള തവളയിനങ്ങളില്‍ ഏറ്റവും ചെറുതാണ്.
സരവാക് സംസ്ഥാനത്തെ കുബാ ദേശീയോദ്യാനത്തില്‍ നടത്തിയ പര്യവേക്ഷണത്തിനിടെ മലേഷ്യ സരവാക് സര്‍വകലാശാലയിലെ ഗവേഷകരാണ് ചുവപ്പും ഓറഞ്ചും നിറമുള്ള തവളയെ കണ്ടത്.

കുഞ്ഞായിരിക്കുമ്പോള്‍ ഇതിന് മൂന്നു മില്ലിമീറ്ററാണ് നീളം. പ്രായപൂര്‍ത്തിയെത്തിയാല്‍ ഒരു സെന്‍റിമീറ്റര്‍ വലിപ്പമുണ്ടാകും. 2004-ല്‍ നടത്തിയ കണ്ടെത്തല്‍ ഇപ്പോഴാണ് സ്ഥിരീകരിച്ച് പ്രസിദ്ധീകരിക്കുന്നത്.
മാംസഭുക്കായ ഒരു സസ്യത്തിന്റെ പാത്രംപോലുള്ള ഇലയിലാണ് ഈ തവള കഴിയുന്നത്. സസ്യത്തിന്റെ പേരില്‍ നിന്നാണ് തവളയ്ക്ക് പേരു കണ്ടെത്തിയത്. സൂടാക്‌സാ ജേണലിലാണ് കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്.
Tags: Biodiversity, frog, pea sized frog, nature, Borneo
