
വളന്തക്കാട്- ജൈവവൈവിധ്യത്തിന്റെ കലവറ
Posted on: 01 Aug 2010
-ചിത്രങ്ങളും എഴുത്തും : എന്‍.പി.ജയന്‍

മലിനീകരണം മൂലം ശ്വാസംമുട്ടുന്ന കൊച്ചി നഗരത്തിന് ജീവവായു നല്‍കുന്ന പച്ചതുരുത്ത്, വേലിയേറ്റവും വേലിയിറക്കവും ചേര്‍ന്നൊരുക്കുന്ന കണ്ടല്‍ക്കാടിന്റെ സവിശേഷ ആവാസ വ്യവസ്ഥ... കൊച്ചിയിലെ മരട് വില്ലേജില്‍ പെടുന്ന വളന്തക്കാട് ദ്വീപിന് ഇങ്ങനെ പല വിശേഷണങ്ങളും ആവാം. വേമ്പനാട് കായലിന്റെ ഭാഗമായി 644 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് ഇത്. കരിം കൊക്കുകളുടെ പ്രിയപ്പെട്ട വാസസ്ഥലം.
കുറച്ചു കാലം മുമ്പ് വരെ പോക്കലി കൃഷി ചെയ്തിരുന്ന പ്രദേശമാണ് ഇവിടം. കരിമീന്‍, ചെമ്മീന്‍, കണമ്പ്, ഞണ്ട് എന്നിവയുടെ ഒരു പ്രധാന പ്രജനന കേന്ദ്രവുമാണ്. പക്ഷേ, ഇവരെയെല്ലാം ആട്ടിപ്പായിച്ചു കൊണ്ട് കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച് 5000 കോടി രൂപ മുതല്‍മുടക്കില്‍ ലോകത്തരമായ ഒരു ടൗണ്‍ഷിപ്പിന് രൂപം കൊടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
രാജ്യത്ത് നിലവിലുള്ള 11 നിയമങ്ങളും നയങ്ങളും ലംഘിക്കപ്പെടുന്ന ഈ പദ്ധതി കൊച്ചിയെ മാറാരോഗിയാക്കും. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന 68 കുടുംബങ്ങളെ വഴിയാധാരമാക്കും. വലിയൊരു ആവാസവ്യസ്ഥ തകര്‍ക്കപ്പെടും. പതിനഞ്ചോളം കമ്പനികള്‍ വാങ്ങിയിട്ടിരിക്കുന്ന ഈ 400 ഏക്കര്‍ കായലില്‍ ഉയര്‍ന്നു നില്‍ക്കുന്ന സിമന്റ് കാലുകള്‍ ധുര മൂത്ത മനുഷ്യന്റെ വികല മനസ്സിനെ ഓര്‍മിപ്പിക്കുന്നു.
എല്ലാം പണത്തിന്റെ കണക്കില്‍ മാത്രം മനസ്സിലാക്കുന്നവര്‍ക്കു വേണ്ടി, 77.28 കോടിയോളം രൂപയുടെ സേവനമാണ് ഈ അപൂര്‍വ ആവാസവ്യവസ്ഥ നല്‍കുന്നതെന്ന് ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് ഓര്‍മിപ്പിക്കുന്നു. ഏതാനും ചില വ്യക്തികള്‍ക്ക് നേട്ടമുണ്ടാക്കുന്ന 5000 കോടി രൂപയുടെ പദ്ധതി വേണോ അതോ ഈ ആവാസ വ്യവസ്ഥ നിലനില്‍ക്കാണോ എന്ന് ഓരോ കേരളീയനും ആലോചിക്കണം.











കോണ്‍ക്രീറ്റ് കാടിന്റെ ഈ ഗതിയാകുമോ വളന്തക്കാടിന്റെയും..
Tags: kerala, Valanthakad, Kochi development, biodiversity, nature, Mangrove protection
