ഗീതാദര്‍ശനം - 502
Posted on: 19 May 2010
സി. രാധാകൃഷ്ണന്‍
ഗുണത്രയവിഭാഗയോഗം
സത്വഗുണത്തിന്റെ അനുഗ്രഹം സിദ്ധിച്ച അവസ്ഥയിലുള്ള ആളെ അയാള്‍ക്കും മറ്റുള്ളവര്‍ക്കും തിരിച്ചറിയാന്‍ പ്രയാസമില്ല. പക്ഷേ, ഈ അനുഗ്രഹം ഏതെങ്കിലും ജാതിക്കോ മതത്തിനോ ലിംഗത്തിനോ പ്രായത്തിനോ സംവരണം ചെയ്യപ്പെട്ടതായി ഒരു സൂചനയും ഇല്ല. പരമ്പരകളിലേക്ക് പകരാന്‍ ഒക്കുന്നതല്ല. ഒരിക്കല്‍ കിട്ടിയാല്‍ പിന്നെ ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടാത്തതാണ് എന്ന ഉറപ്പും നല്‍കപ്പെടുന്നില്ല. ഈ സംവരാണാതീതത്വവും അസ്ഥിരതയും മറ്റു ഗുണങ്ങള്‍ക്കും ഇതേ തോതില്‍ ബാധകമാണ്.
ലോഭഃ പ്രവൃത്തിരാരംഭഃ
കര്‍മണാമശമഃ സ്പൃഹാ
രജസ്യേതാനി ജായന്തേ
വിവൃദ്ധേ ഭരതര്‍ഷഭ
ഭരതവംശത്തില്‍ പിറന്ന ശ്രേഷ്ഠനായ ഹേ അര്‍ജുനാ, ലോഭം, പ്രവൃത്തി, ആരംഭം, കര്‍മങ്ങളുടെ അശമം, സ്പൃഹ എന്നിവ, രജോഗുണം വിശേഷിച്ച് വര്‍ധിക്കെ ഉണ്ടാകുന്നു.
ലോഭം = അന്യന്റെ സ്വത്ത് കൈക്കലാക്കാനും കിട്ടിയതെല്ലാം പിശുക്കിപ്പിടിക്കാനുമുള്ള ഇച്ഛ. പ്രവൃത്തി = സ്വാര്‍ത്ഥപ്രേരിതമായ ചേഷ്ട. ആരംഭം = (സ്വാര്‍ത്ഥബുദ്ധിയോടെ പുതിയ പുതിയ കാര്യങ്ങളില്‍) ഉദ്യമം. കര്‍മ്മണാം അശമം = ഒരിക്കലും ശമിക്കാത്ത കര്‍മവ്യാകുലത. സ്പൃഹാ = ഒടുങ്ങാത്ത ഭൗതികതൃഷ്ണ.
ആത്മനാശത്തിലേക്കുള്ള പാതയാണ് ഇതെന്ന് വ്യക്തമാണ്. 'ധ്യായതോ വിഷയാന്‍ പുംസഃ' എന്നു തുടങ്ങുന്ന പദ്യങ്ങളില്‍ (2 - 62, 63) വിവരിക്കുന്ന വീഴ്ചതന്നെയാണ് ഇവിടെയും വരച്ചു കാണിക്കുന്നത്. അനാവശ്യമായതില്‍ ആഗ്രഹം ആദ്യം, തുടര്‍ന്ന് അത് നേടുവാനുള്ള വിവേകരഹിതമായ പ്രവൃത്തി, പുതിയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പുറപ്പാട്, ഭൗതികസുഖാനുഭൂതിയോട് അടിമത്തം വരികയാല്‍ നിത്യമായ അശാന്തി, എല്ലാം തനിക്കു വേണമെന്ന ആശ. ഈ കൊടുങ്കാറ്റ് ഇതില്‍പ്പെടുന്നവരെ തൂക്കിയെടുത്ത് ദുരിതത്തിന്റെ തമോഗര്‍ത്തത്തില്‍ എറിഞ്ഞു കളയുന്നു.
ഇത്തരക്കാരുടെ ചെയ്തികൊണ്ട് ദുരിതമനുഭവിക്കുക അവര്‍ മാത്രമല്ല. വായുവും വെള്ളവും പരിസരവും ആകമാനം മലിനമാകുന്നതിനാലും ഇവരില്‍നിന്ന് നേരിട്ടുള്ള പീഡയാലും, മറ്റുള്ള ചരാചരങ്ങളെല്ലാം വിഷമത്തിലാകുന്നു. ഇങ്ങനെ വിഷമിക്കുന്നവരില്‍ ചിലര്‍, നില്‍ക്കക്കള്ളിക്കു വേണ്ടി ഈ പീഡകരെ, ഇതേ ശൈലിയില്‍, അനുകരിക്കുകയോ ചെറുക്കുകയോ ചെയ്യുന്നു. രോഗം അത്രയ്ക്കത്രയ്ക്ക് പടരുന്നു. എല്ലാവരും ദുരിതത്തിലാഴുന്നു.
(തുടരും)