കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ആവശ്യമായ നിയമ നിര്‍മാണപരവും ഭരണപരവുമായ നടപടികള്‍ കക്ഷി രാഷ്ട്രങ്ങള്‍ കൈക്കൊള്ളണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് സ്വീകരിച്ച നടപടികള്‍, കൈവരിച്ച പുരോഗതി എന്നിവ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന് കക്ഷിരാഷ്ട്രങ്ങള്‍ യഥാസമയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബാലാവകാശ സംരക്ഷണ രംഗത്ത്, ദേശീയ ശിശു അവകാശ കമ്മീഷന്‍, സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍ എന്നിവയുടെ രൂപവത്കരണം, ബാലനീതിനിയമ നിര്‍മാണം, കുട്ടികളുടെ ദേശീയ കര്‍മ പദ്ധതി ആവിഷ്‌കാരം തുടങ്ങിയ നടപടികള്‍ സ്വീകരിച്ച നമ്മുടെ രാജ്യം ഐക്യരാഷ്ട്ര സഭയ്ക്ക് ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.