സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്. നിയമപരവും ഭരണപരവുമായ നടപടികളില്‍, കുട്ടിയുടെ അഭിപ്രായം ചോദിച്ചറിയേണ്ടതും മാനിക്കേണ്ടതുമാണ്. ഏതു വിവരവും അറിയാനും അന്വേഷിക്കാനും ആശയ വിനിമയം നടത്താനും കുട്ടിക്ക് അവകാശമുണ്ട്. അതിന് വാക്ക്, എഴുത്ത്, അച്ചടി, കല തുടങ്ങി ഇഷ്ടപ്പെട്ട ഏത് മാധ്യമവും കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം. ജനാധിപത്യപരമായി സംഘടിക്കാനും സമാധാനപരമായി കൂട്ടം ചേരാനും അവര്‍ക്ക് അവകാശമുണ്ട്.