കുട്ടികളുടെ ഇഷ്ടത്തിനെതിരായി അവരുടെ സ്വകാര്യത, കുടുംബം, കത്തിടപാടുകള്‍ തുടങ്ങിയവയില്‍ ഇടപെടരുത്. അവരുടെ പേരിനും അന്തസ്സിനും ശല്യം ചെയ്യുകയുമരുത്. ഇങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കുട്ടികള്‍ക്ക് നിയമ സംരക്ഷണം തേടാം. കുട്ടികളുടെ വ്യക്തിത്വം, കുടുംബ ബന്ധങ്ങള്‍, സ്വതന്ത്രചിന്ത, മനഃസാക്ഷി തുടങ്ങിയവയെ മാനിക്കുകയും സംരക്ഷിക്കുകയും വേണം.