Home>Healthy Living
FONT SIZE:AA

തെരുവുനായ്ക്കളുടെ ആക്രമണം: മൃഗസ്‌നേഹികള്‍ അറിയാന്‍

നമ്മുടെ തെരുവുകള്‍ മുഴുവന്‍ പട്ടികളാണ്. മുതിര്‍ന്നവര്‍ക്കുപുറമേ, കുട്ടികള്‍ക്കൂടി വ്യാപകമായി ആക്രമണത്തിന് ഇരയാകുന്നു. സംസ്ഥാനത്തെ വിവിധിയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മാരകമായി പരിക്കേല്‍ക്കുന്നവരുടെ, പ്രത്യേകിച്ച് കുട്ടികളുടെ എണ്ണം കൂടിവരികയാണ്. എന്നിട്ടും നായ്ക്കളുടെ ആക്രമണത്തെ ചെറുക്കാന്‍ ഫലപ്രദമായ നടപടികളില്ല.

അതിനെ പിടിക്കാന്‍ ചെന്നാല്‍ അതിനുമുതിരുന്നവരുടെ കൈപൊള്ളും. നമ്മുടെ ഹോട്ടലുകളില്‍ ആയിരക്കണക്കിന് കന്നുകാലികളുടെ ഇറച്ചിവിളമ്പുന്നു. അവയെ അന്യസംസ്ഥാനങ്ങളില്‍ നിന്നുകൊണ്ടുവരുന്നത് പരിതാപകരമായ അവസ്ഥയിലാണ്. എന്നിട്ടും മൃഗസ്‌നേഹികളുടെ മനസ്സലിയുന്നില്ല.

ഒരുതവണ റാബിസ് ബാധിച്ച മനുഷ്യനെ നേരിട്ടോ വീഡിയോയിലോ കണ്ടാല്‍ ഏതൊരു മൃഗസ്‌നേഹിയും തീരുമാനിക്കും; നമ്മുടെ തെരുവുകളില്‍ ഇനി നായകള്‍ അലഞ്ഞുതിരിയേണ്ടെന്ന്. തെരുവുനായ്ക്കള്‍ ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക്...

പേവിഷബാധയേറ്റാല്‍

പേ വിഷബാധയുണ്ടാക്കുന്നത് ഒരു തരം വൈറസ്സാണ്. റാബ്‌ഡോ കുടുംബത്തില്‍പ്പെട്ട ഞ.ച.എ വൈറസ്സാണിത്. ബുള്ളറ്റിന്റെ ആകൃതിയിലുള്ള ഈ വൈറസ്സിന്റെ ശരീരത്തില്‍ 72ശതമാനം പ്രോട്ടീനും ഒരു ശതമാനം ഞ.ച.എയും 22 ശതമാനം കൊഴുപ്പും 3 ശതമാനം അന്നജവും അടങ്ങിയിട്ടുണ്ട്. പുറംഭാഗത്ത് മുള്ളുപോലുള്ള വസ്തുക്കളുണ്ട്. ഇതിനെ ലിസ വൈറസ് എന്നും വിളിക്കുന്നു. ലിസ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പേവിഷബാധയെന്നാണ്. ലിസ വൈറസ് നാലുതരത്തില്‍ കണ്ടുവരുന്നുണ്ട്.

1. റാബീസ് വൈറസ് (RABV)
2. ലോഗോസ് ബാറ്റ് വൈറസ് (LBV)
3. മൊക്കോള വൈറസ് (MOKV)
4. ഡുവന്‍ഹേജ് വൈറസ് (DUVV)

ഈ വൈറസ് നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് രശ്മികളും ഏറ്റാല്‍ വൈറസ്സ് നശിക്കും.
ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും ഈ രോഗം ബാധിക്കും. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നതും മനുഷ്യരിലേക്ക് പരത്തുന്നതും നായ്ക്കളും പൂച്ചകളുമാണ്. കുരങ്ങ്, പശു, എരുമ, കീരി, കുറുക്കന്‍, ചെന്നായ, ആട്, കരടി, പന്നി, കഴുത, കുതിര എന്നീ മൃഗങ്ങളിലും പേ വിഷബാധ കണ്ടുവരുന്നുണ്ട്.
കൂടുതല്‍ വായിക്കുക

ദാരുണമരണത്തിന്റെ ഓര്‍മയായി മോഹന്‍
അത്യാഹിതവിഭാഗത്തിലെ വാര്‍ഡിന്റെ ഒരു മൂലയിലാണ് അയാള്‍ കിടന്നിരുന്നത്. അമ്പതിനടുത്തുപ്രായതോന്നിക്കുന്ന മെലിഞ്ഞ മനുഷ്യന്‍. കട്ടിലിനു ചുറ്റും ആരോ ഒരു പച്ചതുണി വലിച്ചു വച്ച് മറച്ചിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന പുതപ്പുകൊണ്ടുമൂടി പനിച്ചുവിറക്കുന്നയാളെപ്പോലെ അയാള്‍ കട്ടിലില്‍ കൂനിക്കൂടി കിടന്നു. പെട്ടെന്ന് അയാള്‍ ചാടിയെഴുന്നേറ്റതുകണ്ട് ഞങ്ങള്‍ ഭയന്നു...

തിരുവനന്തപരും മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം അധ്യാപകനായ ഡോ. ടി.എസ് അനീഷിന്റെ ചികിത്സാനുഭവം വായിക്കുക.
Loading