Home>Healthy Living
FONT SIZE:AA

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ - അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

ഡോ. വേണുഗോപാല്‍ ബി

ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച പ്രധാന നേട്ടമാണ് അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. അതില്‍തന്നെ പ്രധാനപ്പെട്ടതാണ് കരള്‍ മാറ്റിവയ്ക്കല്‍ð ശസ്ത്രക്രിയ. അമിത മദ്യപാനം, വര്‍ദ്ധിച്ചുവരുന്നó ജീവിത ശൈലി രോഗങ്ങള്‍, മലിനമായ അന്തരീക്ഷവും വൃത്തിഹീനമായ ജീവിത ചുറ്റുപാടുകള്‍ -എന്നിവയാണ് കേരളത്തില്‍ കരള്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണം.

കരള്‍ രോഗം ബാധിച്ച് കരളിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നശിക്കുകയും അതോടൊപ്പം മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ഡോക്ടര്‍മാര്‍ കരള്‍ മാറ്റിവയ്ക്കð ശസ്ത്രക്രിയ നിര്‍ദേശിക്കുന്നത്.

കരള്‍ വീക്കം, ചിലമരുന്നുകളുടെ ദൂഷ്യഫലങ്ങള്‍, ദീര്‍ഘനാളായുള്ള ഹെപ്പറ്റൈറ്റീസ് അണുബാധ, ജനതക രോഗങ്ങള്‍, പിത്തനാളികളില്‍ ഉണ്ടാകുന്ന തകരാറുകള്‍ എന്നിവയാണ് കരളിന്റെ പൂര്‍ണ്ണമായ നാശത്തിനു കാരണം. പൂര്‍ണ്ണമായ നാശം സംഭവിച്ചുകഴിഞ്ഞാð തുടര്‍ന്ന് ജീവന്‍ നിലനിര്‍ത്തുക അസാധ്യമാണ്.

അസുഖം ബാധിച്ച കരളിന്റെ സ്ഥാനത്ത് മറ്റൊരാളുടെ കരള്‍ വച്ചുപിടിപ്പിക്കുന്നó ശസ്ത്രക്രിയയാണ് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ.
ലഭ്യത അനുസരിച്ച് കരള്‍ മാറ്റിവയ്ക്കð ശസ്ത്രക്രിയ രണ്ടായി തിരിക്കാം. ജീവിച്ചിരിക്കുന്നó ആളില്‍നിന്നും കരള്‍ സ്വീകരിക്കുന്നതാണ് ലൈവ് ട്രാന്‍സ്പ്ലാന്റ്. മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍നിന്നും അവയവം സ്വീകരിക്കുന്നതിനെ കടാവര്‍ ട്രാന്‍സ്പ്ലാന്റ് എന്നും പറയുന്നു.

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യേണ്ടï രോഗി ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസജ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ പലതരത്തിലുള്ള വെല്ലുവിളികള്‍ ഡോക്ടര്‍മാര്‍ നേരിടാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ലിവര്‍ റിജക്ഷന്‍. വെച്ചുപിടിപ്പിച്ച അവയവത്തെ ശരീരം പുറന്തള്ളാനുള്ള സാധ്യത മരുന്നുകളുടെ സഹായത്തോടെ കുറയ്ക്കണം. അതുപോലെതന്നെ ആദ്യ ദിനങ്ങളില്‍ മറ്റ് അണുബാധകള്‍ ഉണ്ടാകാതെയും നോക്കണം. പ്രത്യേകം ക്രമീകരിക്കപ്പെട്ട ഐ.സി.യു വിലായിരിക്കും ð ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പരിചരിക്കുന്നത്. ആശുപത്രി വിട്ടശേഷവും രോഗിയെ മൂന്നു മാസത്തോളം ആശുപത്രിയോട് അടുത്തുള്ള സ്ഥലങ്ങളില്‍ താമസിച്ച് സൂഷ്മ നിരീക്ഷണത്തില്‍ കഴിയുന്നതാണ് ഏറ്റവും അനുയോജ്യം

(കിംസ് ആസ്പത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം ചീഫും സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍)
Loading