
ഈയം വിഷബാധയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
ഈയം കുറഞ്ഞ അളവില്‍ പോലും മാരകമായ വിഷബാധയുണ്ടാക്കും. പ്രത്യേകിച്ച് ആറ് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍. ഉയര്‍ന്ന അളവിലുള്ള ഈയം ഉള്ളിലെത്തുന്നത് മരണകാരണമാകും.
കുട്ടികളില്‍
വളര്‍ച്ച വൈകല്‍, മസ്തിഷ്‌കത്തകരാര്‍, പഠന വൈകല്യങ്ങള്‍, ശ്രദ്ധക്കുറവും പിരുപിരുപ്പും(എ.ഡി. എച്ച്.ഡി), പെരുമാറ്റ വൈകല്യങ്ങള്‍, നാഡീ തകരാര്‍, സംസാരപ്രശ്‌നങ്ങള്‍,കേള്‍വിക്കുറവ്, തലവേദന
പേശിവളര്‍ച്ച കുറയുക
അസ്ഥിവളര്‍ച്ച കുറയുക
വൃക്കത്തകരാര്‍
വിശപ്പില്ലായ്മ, ഭാരക്കുറവ്, ക്ഷീണം, ഛര്‍ദി, മലബന്ധം,വയറുവേദന, വിളര്‍ച്ച
മുതിര്‍ന്നവരില്‍
ഗര്‍ഭകാല രോഗങ്ങള്‍, ഭ്രൂണ തകരാറുകള്‍, പ്രത്യുത്പാദന തകരാറുകള്‍, ഗര്‍ഭം അലസല്‍,ബീജത്തിന്റെ എണ്ണം കുറയല്‍
മലബന്ധം, ദഹനപ്രശ്‌നങ്ങള്‍
അടിക്കടിയുള്ള ഭാവമാറ്റം, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്
അമിത രക്തസമ്മര്‍ദം
നാഡീ തകരാര്‍
പേശിവേദന, സന്ധിവേദന
മോണൊസോഡിയം ഗ്ലൂട്ടാമേറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
ചൈനീസ് ഭക്ഷ്യവസ്തുക്കള്‍, ടിന്നിലടച്ച ഭക്ഷണം, സൂപ്പ്, സംസ്‌കരിച്ച ഇറച്ചി എന്നിവയിലൊക്കെ ചേര്‍ക്കുന്ന രുചി വര്‍ധകമാണ് എം.എസ്.ജി. (പ്രധാന ബ്രാന്‍ഡ് അജിനോ മോട്ടോ. അതിനാല്‍ പൊതുവെ ഈ പേരിലാണ് എം.എസ്.ജി. അറിയപ്പെടുന്നത്).
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ.) ഇതിനെ പൊതുവേ സുരക്ഷിതമായ ഭക്ഷ്യചേരുവയായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ എം. എസ്.ജി. ഉപയോഗത്തെ സംബന്ധിച്ച് ഇപ്പോഴും ഗവേഷകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്.
അതുകൊണ്ട് എം.എസ്.ജി. ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് പാക്കറ്റില്‍ രേഖപ്പെടുത്തണം എന്ന് എഫ്.ഡി.എ. നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കാലങ്ങളായി ചൈനയിലും ജപ്പാനിലുമൊക്കെ ഉമാമി രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കാനായി ഇത് ചേര്‍ത്തുവരുന്നുണ്ടെങ്കിലും ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. ഇവയെ എല്ലാം ചേര്‍ത്ത് എം.എസ്.ജി. സിംപ്റ്റം കോംപ്ലക്‌സ് എന്നാണ് വിളിക്കുന്നത്. അവ ഇവയാണ്:
തലവേദന, പെട്ടെന്ന് മുഖം ചുവക്കല്‍
വിയര്‍ക്കല്‍
മുഖപേശികള്‍ക്ക് മുറുക്കം, തരിപ്പ്, തുടിപ്പ്, കഴുത്ത്, മുഖം എന്നിവിടങ്ങളില്‍ എരിച്ചില്‍
വേഗത്തിലുള്ള ഹൃദയമിടിപ്പ്
നെഞ്ചുവേദന
ഓക്കാനം
തളര്‍ച്ച