മലര്‍ന്നു കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി കാല്‍മടമ്പുകള്‍ പൃഷ്ഠഭാഗത്തേത്ത് ചേര്‍ത്ത് നിലത്തു പതിച്ചു വയ്ക്കുക. അതിനുശേഷം കൈകള്‍കൊണ്ട് അതത് വശത്തെ കാലിന്റെ നെരിയാണിയില്‍ പിടിക്കുക. കാല്‍പ്പാദങ്ങള്‍ നിലത്തു പതിച്ചുതന്നെ വയ്ക്കുക. അതിനു ശേഷം ശ്വാസം എടുത്തുകൊണ്ട് അരക്കെട്ടിന്റെ ഭാഗം പതുക്കെ ഉയര്‍ത്തുക. അതിനുശേഷം അല്‍പ്പം ദീര്‍ഘമായി സുഖകരമായി ശ്വാസോച്ഛ്വാസം ചെയ്യുക. അല്‍പ്പനേരം കഴിഞ്ഞ് ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് അരക്കെട്ടിന്റെ ഭാഗം താഴ്ത്തുക. ഇത്തരത്തില്‍ അഞ്ചോ ആറോ തവണ ആവര്‍ത്തിക്കാവുന്നതാണ്.
ഊരവേദന ശമിപ്പിക്കാനും ദഹനപ്രക്രിയ സുഗമമാക്കാനും ഈ ആസനം പരിശീലിക്കുന്നത് സഹായിക്കും.