പ്രണയത്തിന് ഒരു നുള്ള് മധുരം പകരുന്ന വിഭവങ്ങള്‍. കൊച്ചി മാരിയട്ട് ഹോട്ടലിലെ എക്‌സിക്യൂട്ടിവ് ഷെഫ് ആന്റണി എന്‍യോന്‍ ഹാങ് തയ്യാറാക്കിയത്.
ശതാവരി മിക്‌സഡ് സാലഡ്
വെളുത്ത ശതാവരിക്കിഴങ്ങ് 35 ഗ്രാം
ചുവന്ന റാഡിഷ് എട്ട് ഗ്രാം
ഇറ്റാലിയന്‍ പ്ലം ടൊമാറ്റോ 12 ഗ്രാം
അവക്കാഡോ ആറ് ഗ്രാം
ലെറ്റിയൂസ് 50 ഗ്രാം
ബ്ലാക്ക് പെപ്പര്‍ നാല് ഗ്രാം
നാരങ്ങാനീര് ഒരു ടീസ്പൂണ്‍
കോഷര്‍ സാള്‍ട്ട് ആറ് ഗ്രാം
എക്‌സ്ട്രാ വിര്‍ജിന്‍ ഓയില്‍ 35 മില്ലി
വെള്ള വിനാഗിരി 40 മില്ലി
ജുന്നിപ്പര്‍ ബെറീസ് നാല്
ഇംഗ്ലീഷ് മസ്റ്റാര്‍ഡ് മൂന്ന് ഗ്രാം
ഉപ്പ് ആവശ്യത്തിന്

ശതാവരിക്കിഴങ്ങിന്റെ തൊലി നീക്കിയശേഷം പഞ്ചസാര, വിനാഗിരി, ഉപ്പ,് ബെറീസ് എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തിലിട്ട് 12 മിനുട്ട് ചെറുതീയില്‍ വേവിക്കുക. ശേഷം ഐസ്‌കട്ടയ്ക്ക് പുറത്ത് വെച്ച് തണുപ്പിച്ചെടുക്കുക. റാഡിഷ്, ലെറ്റിയൂസ് എന്നിവ അരിഞ്ഞതും ഐസ്‌കട്ടയ്ക്ക് മേല്‍വെച്ച് തണുപ്പിച്ചെടുക്കുക. കറുത്ത സ്ലേറ്റ് ബോര്‍ഡിന് മുകളില്‍ ശതാവരിക്കിഴങ്ങ് വെച്ച് മേലേ ഉപ്പ്, കുരുമുളക് എന്നിവ ഒഴിച്ചുള്ള ചേരുവ വെച്ച് അലങ്കരിക്കുക. ശേഷം ഉപ്പ്, കുരുമുളക് എന്നിവ വിതറി ഉപയോഗിക്കാം.
കാഷ്യു വൈറ്റ് ചോക്ലേറ്റ് ബാര്‍
വൈറ്റ് ചോക്ലേറ്റ് 500 ഗ്രാം
അണ്ടിപ്പരിപ്പ് വറുത്തത് 250 ഗ്രാം
ഒരു പാനില്‍ അല്പം വെള്ളമെടുത്തശേഷം ചൂടാക്കുക. മറ്റൊരു ബൗളില്‍ ചോക്ലേറ്റ് ഇട്ട് തിളയ്ക്കുന്ന വെള്ളത്തിന് മുകളില്‍വെച്ച് അലിയിപ്പിച്ചെടുക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. ട്രേയില്‍ വെണ്ണ പുരട്ടിയശേഷം സ്പൂണില്‍ കോരി കൂട്ട് നിരത്തുക. ഇത് ഫ്രീസറില്‍ 30 മിനുട്ട് വെച്ചശേഷം വിളമ്പാം.
സ്‌ട്രോബറി ഡാനിഷ്
െെമദ 175 ്രഗാം
ബട്ടര്‍ 175 ്രഗാം
മുട്ട രണ്ട്
കാസ്റ്റര്‍ ഷുഗര്‍ 175 ്രഗാം
െകാേക്കാ പൗഡര്‍ 20 ്രഗാം
ബട്ടര്‍, പഞ്ചസാര എന്നിവ േചര്‍ത്ത് ബീറ്റര്‍ ഉപേയാഗിച്ച് അടിച്ച് പതപ്പിെച്ചടുക്കുക. േശഷം മുട്ട േചര്‍ത്ത് അടിക്കുക. അരിെച്ചടുത്ത െെമദ, െകാേക്കാ പൗഡര്‍ എന്നിവ ഇൗ കൂട്ടിേലക്ക് േമാള്‍ഡ് െചയ്യുക. െവണ്ണ പുരട്ടിയ െകയ്ക്ക് കപ്പില്‍ കൂട്ട് സ്പൂണില്‍ േകാരിയിടുക. 180 ഡിഗ്രി െസന്റിേ്രഗഡില്‍ ്രപീഹീറ്റ് െചയ്ത ഒാവനില്‍ 15-20 മിനുട്ട് േനരം െബയ്ക്ക് െചയ്യുക.
ചോക്ലേറ്റ് കപ്പ് കേക്ക്
െെമദ 175 ്രഗാം
ബട്ടര്‍ 175 ്രഗാം
മുട്ട രണ്ട്
കാസ്റ്റര്‍ ഷുഗര്‍ 175 ്രഗാം
െകാേക്കാ പൗഡര്‍ 20 ്രഗാം

ബട്ടര്‍, പഞ്ചസാര എന്നിവ േചര്‍ത്ത് ബീറ്റര്‍ ഉപേയാഗിച്ച് അടിച്ച് പതപ്പിെച്ചടുക്കുക. േശഷം മുട്ട േചര്‍ത്ത് അടിക്കുക. അരിെച്ചടുത്ത െെമദ, െകാേക്കാ പൗഡര്‍ എന്നിവ ഇൗ കൂട്ടിേലക്ക് േമാള്‍ഡ് െചയ്യുക. െവണ്ണ പുരട്ടിയ െകയ്ക്ക് കപ്പില്‍ കൂട്ട് സ്പൂണില്‍ േകാരിയിടുക. 180 ഡിഗ്രി െസന്റിേ്രഗഡില്‍ ്രപീഹീറ്റ് െചയ്ത ഒാവനില്‍ 15-20 മിനുട്ട് േനരം െബയ്ക്ക് െചയ്യുക.
ഹെയ്‌സല്‍നട്ട് ബ്രൗണി കേക്ക്
ഹെയ്‌സല്‍നട്ട് 600 ഗ്രാം
ബട്ടര്‍ 300 ഗ്രാം
ഐസിങ് ഷുഗര്‍ 300 ഗ്രാം
മുട്ട ഏഴ്
ചോക്ലേറ്റ് 600 ഗ്രാം
മൈദ 200 ഗ്രാം
ബട്ടറും ചോക്ലേറ്റും ഡബിള്‍ ബോയിലിങ് രീതിയില്‍ അലിയിപ്പിച്ചെടുക്കുക. ഇതിലേക്ക് ഐസിങ് ഷുഗര്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. മൈദയും നട്ടും ചേര്‍ത്തിളക്കിയശേഷം ചോക്ലേറ്റ്കൂട്ടില്‍ ചേര്‍ക്കുക. മുട്ട ഓരോന്നായി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. നോണ്‍സ്റ്റിക് പാത്രത്തില്‍ കൂട്ട് നിരത്തി 180 ഡിഗ്രി സെന്റിഗ്രേഡില്‍ 40 മിനുട്ട് ബെയ്ക്ക് ചെയ്‌തെടുക്കുക. മേലെ ചോക്ലേറ്റ് ഐസിങ് കോരിയൊഴിച്ചശേഷം ഫോണ്ടന്റ് ഐസിങ് ഉപയോഗിച്ച് ചുണ്ടിന്റെ ആകൃതി തയ്യാറാക്കി വെക്കുക. റെഡ് കറന്റ് ഉപയോഗിച്ച് അലങ്കരിക്കാം.