അടുപ്പമുള്ള ആണിനും പെണ്ണിനുമിടയ്ക്ക് എപ്പോഴുമുണ്ട് ആ ആകര്‍ഷണത്തിന്റെ കടല്‍. ചെറിയൊരു നോട്ടം മതി, അതില്‍ തീപടരും. എന്നാലും എന്താണ് മനസ്സിലേക്ക് തീേകാരി ഇടുന്നത്? ശരീരം? ''ചില അവയവങ്ങള്‍ക്ക് ഇത്തിരി മുഴുപ്പ് കൂടിയതിന്റെ പേരില്‍ മാത്രം അരാധകരെ കിട്ടുന്ന സ്ത്രീകളുണ്ട്. അവള്‍ വാ തുറന്നാല്‍ വിഡ്ഡിത്തം പറയുന്നവളായാലും ശരി.'' അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ ലൈല പ്രതിഷേധിച്ചു. ആണ്‍മനസ്സില്‍ എപ്പോഴുമുണ്ട് അങ്ങനെയും ചില ആകര്‍ഷണങ്ങള്‍. അതു പ
ക്ഷേ മാറിടത്തോടു മാത്രമാണോ? കണ്ണിനോടുപോലുമില്ലേ?
കണ്ണില്‍ നോക്കുന്നവന്‍ അതില്‍ വീണുപോവണമെന്നാണ് പെണ്ണിന്റെ ആഗ്രഹം. ഇറ്റലിയിലെ കൊട്ടാരത്തിലെ സ്ത്രീകള്‍ വിഷത്തക്കാളിയില്‍നിന്നെടുത്ത നീര് കണ്ണിലൊഴിക്കുമായിരുന്നത്രേ. കൊല്ലാനല്ല. സ്‌േനഹിക്കാന്‍. കൃഷ്ണമണികള്‍ വികസിച്ച്, പ്രേമിക്കുന്നവനു മുന്നില്‍ അവള്‍ കൂടുതല്‍ ആകര്‍ഷണീയയാവാന്‍..
ഈജിപ്തുകാര്‍ക്ക് കണ്‍പോളകളില്‍ ചായം തേക്കുന്നത് നിര്‍ബന്ധമായിരുന്നു. ഓര്‍മ്മയില്ലേ ക്ലിയോപാട്രയെ? അവര്‍ രണ്ടു ചായം തേച്ചു. മുകളില്‍ കടുംനീല. താഴെ പച്ച. ഉരിയാടാന്‍പോലുമാവാതെ ആ കണ്ണിണകളില്‍ നോക്കിനിന്ന മാര്‍ക്ക് ആന്റണി യുദ്ധം പോലും മറന്നുപോയിട്ടുണ്ടാവും. ഗ്രീസിലെത്തുമ്പോള്‍ കഥ മാറി. കണ്ണുകള്‍ അതേ പടിയിട്ടു അവര്‍. ചായം തൊടാതെ. അവളുടെ പുരുഷന് അതായിരുന്നു ഇഷ്ടം. പക്ഷേ, റോമാക്കാര്‍, അവര്‍ മോഹിച്ചത് നിറമുളള കണ്ണുകള്‍. കണ്ണില്‍ ചായം തേക്കാത്ത സ്ത്രീ ഉപ്പില്ലാത്ത ഭക്ഷണം പോലെയാണെന്നുവരെ എഴുതിക്കളഞ്ഞു റോമന്‍ നടകകൃത്ത് പ്ല്യൂട്ടസ്.
''സ്വപ്‌നജീവികളായിരുന്നു ഞങ്ങളുടെ തലമുറ. മനസ്സിലുള്ളത് പറയാത്തവര്‍. പറയാതെ മനസ്സിലാക്കണമെന്നായിരുന്നു ശാഠ്യം.' സിനിമാ- നാടക പ്രവര്‍ത്തക സജിതാ മഠത്തില്‍ ഓര്‍മ്മയില്‍ എണ്‍പതുകളിലേക്കു പോയി. കലാലയകാലം. സമരങ്ങളുടെ കാലം. വിപ്ലവത്തിന്റെ കാലം. ''അന്നും ഇന്നും എഴുത്തുകാരും വേറിട്ടു ചിന്തിക്കുന്നവരുമൊക്കെയായിരുന്നു എന്റെ അട്രാക്്ഷന്‍.ആണിന്റെ ശരീരം േനാക്കുന്നത് തെറ്റായ കാര്യമല്ലെന്ന് തോന്നിത്തുടങ്ങിയത് ഇപ്പോഴാണ്.''
രണ്ടു കാലങ്ങള്‍ക്കിടയില്‍ എന്തൊക്കെ മാറി? വേണുനാഗവളളി സ്‌െറ്റെലില്‍നിന്ന് മാറി നായകന്‍ സോമനും സുകുമാരനുമായി. മുഖത്ത് ചെറിയൊരു നിരാശയുള്ളവന്‍ കാമുകന്റെ കുപ്പായത്തില്‍ പാകം! പിന്നെചുവടുമാറ്റി മമ്മൂട്ടിയായി, േമാഹന്‍ലാലായി. ആകാരസൗഷ്ടവം, ആചാരമര്യാദ എല്ലാം ചേരുംപടി. പിന്നെയാണ് കാര്യങ്ങള്‍ ൈകവിട്ടുപോയത്. ദിലീപിന്റെ തമാശകളില്‍ വീണവര്‍തന്നെ ജോണ്‍ എബ്രഹാമിന്റെ സിക്‌സ് പാക്ക് തേടിപ്പോയി. പൃഥ്വിരാജിന്റെ പൗരുഷമോ ഫഹദ് ഫാസിലിന്റെ കൂള്‍നെസ്സോ... ഏതുവേണം; സംശയം ബാക്കിയായി.