'സിക്‌സ് പാക്കൊക്കെ സിനിമയില്‍. കൂള്‍ ഗൈസിനെയാണ് ഞങ്ങള്‍ക്കിഷ്ടം.'' േറഡിയോ ജോക്കി സ്വാതി. ''കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്നവരെയാണ് ആണ്‍പിള്ളേര്‍ക്കും േവണ്ടത്. അയ്യോ, എനിക്ക് അമ്മയോടു ചോദിക്കണം എന്നു പറയുന്ന പെണ്‍കുട്ടിയോട് അവന് ആകര്‍ഷ
ണമൊന്നുമില്ല.''
കൂട്ടത്തില്‍ ശ്രദ്ധ കിട്ടാന്‍ പലതാണ് മാര്‍ഗ്ഗങ്ങള്‍. ഒരു ടോട്ടല്‍ കൂള്‍െനസ്സാണ് പ്രധാനം. ഹ്യുമര്‍െസന്‍സിനും മാര്‍ക്കറ്റുണ്ട്. വസ്ത്രധാരണത്തില്‍ പലരും 'കെയര്‍ഫുളി കെയര്‍ലെസ്'. അല്‍പം ജാഡയിട്ട് പെണ്‍പിള്ളേരെ വീഴ്ത്തുന്നവരുണ്ട്. ''പെണ്‍പിള്ളേര്‍ക്ക് ഈ ജാഡ അധികസമയം സൂക്ഷിക്കാന്‍ പറ്റുന്നില്ല. ഇഷ്ടമുള്ളവനോട് അവള്‍ അറിയാതെ ചോദിച്ചുപോവും. 'എന്താ എന്നെ മൈന്‍ഡ് ചെയ്യാത്തത്? '' സ്വാതിക്ക് സ്വവര്‍ഗ്ഗത്തെയോര്‍ത്ത് അല്‍പം നിരാശ. കണ്ണോ കാതോ കവിളോ ചുണ്ടോ കണ്ട മാത്രയില്‍ വീണുപോകുന്ന ആണും പെണ്ണും സ്വാതിയുടെ അറിവിലില്ല.
അപ്പോഴും കളിച്ചും ചിരിച്ചും നടക്കുന്ന കൂട്ടത്തില്‍ ഏതോ ഒരുവള്‍ മനസ്സില്‍ കയറിപ്പറ്റി. അവന്‍ അതറിഞ്ഞപ്പോള്‍ ആദ്യം തോന്നിയതെന്താണ്? ''സത്യം പറയാലോ, അതുവരെ സംസാരിച്ചതൊക്കെ എനിക്കിഷ്ടമുള്ള വിഷയംതെന്നയായിരുന്നു. എന്നാലും പിന്നെപിന്നെ അവള്‍ എെന്നപ്പറ്റി പറയുന്നതു കേള്‍ക്കാനായി ഇഷ്ടം.'' അതുകഴിഞ്ഞപ്പോ ഒന്നു തൊടാന്‍ തോന്നി. എന്നിട്ടും ജാടയിട്ടുനോക്കി, കൂളാവാന്‍ നോക്കി.. പറ്റുന്നില്ല'' ഇതു പറഞ്ഞ മിഥുന്‍ പുതിയ തലമുറതന്നെ. പക്ഷേ, കൈവിട്ടുപോയി. ഒന്നുറപ്പ്, ഏതു തലമുറയിലും ആണ്‍പെണ്‍ ചേര്‍ച്ചയിലെ ഇഴയടുപ്പങ്ങള്‍ ഇത്തിരി പൈങ്കിളിതന്നെ.
ചോക്‌ലേറ്റ് എന്ന സിനിമയിലെ ഒരു സീന്‍. മകളോട് പെണ്ണുകാണാന്‍ ചെറുക്കനെ അങ്ങോട്ടയക്കട്ടെ എന്നു േചാദിക്കുന്ന അച്ഛന്‍. അവളുടെ മറുപടി ഇതാ.'' കാണുന്നതില്‍ വിരോധമില്ല. പക്ഷേ, എന്റെ കണ്‍സപ്റ്റ് അറിയാമല്ലോ. മമ്മൂട്ടിയെയും േമാഹന്‍ലാലിനെയും പോലെയായില്ലെങ്കിലും അത്യാവശ്യം രണ്ടുപേരു വന്നാ ഇടിച്ചിടാന്‍ പറ്റണം. നാലെണ്ണമടിച്ചാലും നാക്കുകുഴയാതെ നഗരം നഗരം മഹാസാഗരം എന്ന പാട്ടുപാടാന്‍ പറ്റണം.''. എന്തു തോന്നുന്നു? മര്യാദരാമന്മാര്‍ക്ക് മാര്‍ക്കറ്റില്ലാതാവുകയാണോ?
'' ഹാരി പോര്‍ട്ടറും േചതന്‍ഭഗതും വായിച്ചു നടക്കുന്നവന്മാരെ എനിക്കിഷ്ടമല്ല. സെന്‍സിബിളും പൊളിറ്റിക്കലുമായവരേ എന്നെ ആകര്‍ഷിക്കുന്നുള്ളൂ.'' നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി പുതിയ കാലത്തെ ബുദ്ധിയുള്ള പെണ്‍കുട്ടികളുടെ പ്രതിനിധിയായി. ''കുറച്ചു വര്‍ഷം മുമ്പുവരെ മദ്യപിക്കുന്ന പെണ്‍കുട്ടികളെ ഒരാണും അംഗീകരിച്ചിരുന്നില്ല. ഇന്ന് പുതിയ തലമുറയ്ക്ക് അതിനാവുന്നുണ്ട്.'' തനിപെണ്ണത്തം വിട്ട് പെണ്ണും മുരടന്‍ ആണത്തം വിട്ട് ആണും പരസ്പരം നോക്കുന്നു.ശരീരമല്ല, മെറ്റന്തൊക്കെയോ അവരെ മോഹിപ്പിക്കുന്നുണ്ട്.
എന്തായിരിക്കാം മോഹിപ്പിക്കുന്നത്. അവസാനവാക്കില്ല അതിന്. മനസ്സിലേക്ക് നോക്കൂ, കാണാം.