സ്വന്തം സാമ്രാജ്യം സ്ഥാപിച്ച പ്രതിഭ-വി.എസ്

Posted on: 19 Oct 2013

തിരുവനന്തപുരം: നാടന്‍ പാട്ടിന്റെ വശ്യതയും ലളിതസംഗീതത്തിന്റെ മാധുര്യവും കൊണ്ട് ചലച്ചിത്രലോകത്ത് സ്വന്തം സാമ്രാജ്യം സ്ഥാപിച്ച അതുല്യപ്രതിഭയായിരുന്നു കെ. രാഘവന്‍ മാസ്റ്ററെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. 'കായലരികത്ത് വലയെറിഞ്ഞ്' സംഗീതത്തിന്റെ ആഴങ്ങളിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടുപോയ രാഘവന്‍ മാസ്റ്റര്‍ എന്നും പുരോഗമന ആശയം മനസ്സില്‍ സൂക്ഷിച്ച മഹാനായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സംഗീതലോകത്തിന് വലിയ നഷ്ടം തന്നെയാണ്-വി.എസ്. പറഞ്ഞു.




Raghavan Photogallery

 

ga