തിരുവനന്തപുരം: മലയാളത്തിന്റെ തനത് സംഗീതവും ഈണവും ചാലിച്ചുചേര്‍ത്ത് നമ്മുടെ ഗാനശാഖയെ ശക്തമാക്കിയ കെ.രാഘവന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്‍റ് യു.എ.ഖാദറും ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍.മുരളിയും അനുശോചിച്ചു. ലളിത ഗാനശാഖയെ അന്യഭാഷാ ശൈലികളില്‍ നിന്ന് മോചിപ്പിച്ചത് രാഘവന്‍ മാസ്റ്ററാണ്. ഗാനങ്ങളിലെ സാഹിത്യത്തിന്റെ ഭാവഗരിമ ഒട്ടും ചോര്‍ന്നുപോകാതെ മനോഹര ഗാനങ്ങള്‍ മലയാളികളുടെ നാവില്‍ എഴുതിത്തന്ന രാഘവന്‍ മാസ്റ്ററെ സാംസ്‌കാരിക കേരളം എന്നും ആദരവോടെ ഓര്‍ക്കുമെന്നും പു.ക.സ അഭിപ്രായപ്പെട്ടു.