ചെന്നൈ:കേരളത്തിന്റെ നാടന്‍ സംഗീത പാരമ്പര്യത്തിന്റെ ഉണര്‍വും തുടിപ്പും നിറഞ്ഞുനിന്ന പാട്ടുകളാണ് രാഘവന്‍ മാഷ് മലയാളിക്ക് സമ്മാനിച്ചതെന്ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം അടുത്തിടെ അദ്ദേഹത്തിന് നല്കാനായതിലുള്ള സംതൃപ്തി മനസ്സില്‍ ഇപ്പോള്‍ നിറയുകയാണെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. രാഘവന്‍ മാഷുടെ പാട്ടുകളുടെ അന്തര്‍ധാരകള്‍ തേടിയുള്ള യാത്ര 'നാട്ടറിവുകള്‍' എന്ന പേരില്‍ അരങ്ങിലെത്തിക്കാനായത് വലിയ ഭാഗ്യമായാണ് കരുതുന്നത്.