'ഭാഗ് മില്‍ഖ ഭാഗ്' ജനപ്രിയ ചിത്രം

Posted on: 17 Apr 2014


ന്യൂഡല്‍ഹി:
തിരക്കഥയ്ക്കുള്ള അവാര്‍ഡ് (ഒറിജിനല്‍) കന്നഡ ചിത്രമായ ഡിസംബര്‍ ഒന്നിന്റെ തിരക്കഥാകൃത്ത് പി. ശേഷാദ്രിക്ക് ലഭിച്ചു. അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം കന്നഡ ചിത്രമായ പഞ്ചാക്ഷരിയുടെ തിരക്കഥാകൃത്ത് പ്രാകൃതിക്കാണ്. സംഭാഷണം-സുമിത്രാ ഭാവെ (ആസ്തു-മറാഠി).

മികച്ച കുട്ടികളുടെ ചിത്രം-'കഫല്‍' (ഹിന്ദി), ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് 'ഫാണ്ട്രി (മറാഠി), ജനപ്രിയചിത്രം 'ഭാഗ് മില്‍ഖ ഭാഗ്' (ഹിന്ദി), ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം 'തലയ്മുറൈകള്‍' (തമിഴ്), സാമൂഹിക വിഷയം ചിത്രീകരിച്ച മികച്ച ചിത്രം 'തുഹ്യ ധര്‍മ കൊഞ്ച' (മറാഠി).

മറ്റ് അവാര്‍ഡുകള്‍: മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് (ജാതിശ്വര്‍-ബംഗാളി), സിനിമയെക്കുറിച്ചുള്ള മികച്ച രചന - നന്ദഗോപാല്‍ എഴുതിയ തെുലുങ്ക് പുസ്തകമായ 'സിനിമ ഗാ സിനിമ', മികച്ച സിനിമാ നിരൂപക പുരസ്‌കാരം-ആല്‍ക്കാ സാഹ്നി (ഇംഗ്ലീഷ്). നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആദ്യസിനിമയ്ക്കുള്ള പുരസ്‌കാരം 'കന്യക'യുടെ സംവിധായകന്‍ ക്രിസ്റ്റോ ടോമിക്ക് ലഭിച്ചു. മികച്ച ശബ്ദസംവിധാനം-ഗൗതം നായര്‍ (ചിഡിയാ ഉഡ്).

സയ്യിദ് അഖ്തര്‍ മിര്‍സ അധ്യക്ഷനായ ജൂറിയാണ് ഫീച്ചര്‍ സിനിമാ പുരസ്‌കാരം നിര്‍ണയിച്ചത്. അശോക് വിശ്വനാഥന്‍ അധ്യക്ഷനായ ജൂറിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.



 

ga