സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് വോങ് കര്‍ വെയ്ക്ക് സമ്മാനിക്കും

Posted on: 29 Nov 2014


പനാജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ ഹോങ്കോങ്ങില്‍നിന്നുള്ള പ്രശസ്ത സംവിധായകന്‍ വോങ് കര്‍ വെയ്ക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് സമ്മാനിക്കും. 30ന് നടക്കുന്ന ചടങ്ങില്‍ മലയാളനടന്‍ ജയറാമും മുഖ്യാതിഥിയായി പങ്കെടുക്കും.

സമാപനച്ചടങ്ങിനായി വമ്പന്‍ ലിസ്റ്റാണ് സംഘാടകര്‍ തയ്യാറാക്കിയിട്ടുള്ളത്. ജയറാം മാത്രമാണ് പങ്കെടുക്കുമെന്ന കാര്യത്തില്‍ ഉറപ്പുനല്‍കിയിട്ടുള്ളതെന്ന് ചലച്ചിത്രോത്സവ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞു.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ഖാന്‍, അജയ് ദേവ്ഗന്‍ തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്. മെഗാസ്റ്റാറുകളായ അമിതാഭ് ബച്ചനും രജനീകാന്തും ചൈനയില്‍നിന്നുള്ള നടി ഷാങ് സിയിയുമായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ താരങ്ങള്‍.

'ദ ഗ്രാന്‍ഡ് മാസ്റ്റര്‍' ആണ് മേളയുടെ സമാപനചിത്രം. ദ പ്രസിഡന്‍റ്, ചില്‍ഡ്രന്‍ ഓഫ് വാര്‍, ഡോ. പ്രകാശ് ബാബ ആംതെദ റിയല്‍ ഹീറോ, വേര്‍ഡ്‌സ് വിത് ഗോഡ്, ഗാന്ധി, ഫൈന്‍ഡിങ് മിസ്റ്റര്‍ റൈറ്റ്, കൊച്ചടയാന്‍ തുടങ്ങി ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളാണ് 11 ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.



more videos

 

 

ga