പനോരമ വിഭാഗത്തില്‍ 'മുന്നറിയിപ്പ്' പ്രദര്‍ശിപ്പിച്ചു

Posted on: 22 Nov 2014



പനാജി: ഗോവ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശനത്തിന് മുമ്പ് സംവിധായകന്‍ വേണു, നിര്‍മാതാവ് രഞ്ജിത്ത്, തിരക്കഥാകൃത്ത് ആര്‍ ഉണ്ണി, അഭിനേതാക്കളായ അപര്‍ണ ഗോപിനാഥ്, രഞ്ജി പണിക്കര്‍ എന്നിവരെ ആദരിച്ചു. ചിത്രം കാണാന്‍ ജ്ഞാനപീഠം ജേതാവായ യൂ.ആര്‍ അനന്തമൂര്‍ത്തിയുടെ ഭാര്യ എസ്തര്‍ അനന്തമൂര്‍ത്തിയും എത്തിയിരുന്നു. മലയാള സിനിമയോടുള്ള പ്രത്യേകതാത്പര്യം കാരണമാണ് താന്‍ എത്തിയതെന്നും മുന്നറിയിപ്പ് ഇഷ്ടപ്പെട്ടെന്നും അവര്‍ പറഞ്ഞു.



ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1983 (എബ്രിഡ് ഷൈന്‍), നോര്‍ത്ത് 24 കാതം (അനില്‍ രാധാകൃഷ്ണമേനോന്‍), ഞാന്‍ സ്റ്റീവ് ലോപ്പസ് (രാജീവ് രവി), ദൃശ്യം (ജിത്തു ജോസഫ്), മുന്നറിയിപ്പ് (വേണു), സ്വപാനം (ഷാജി എന്‍. കരുണ്‍), ഞാന്‍ (രഞ്ജിത്ത്) എന്നിവയാണ് അവ.



more videos

 

 

ga