രഞ്ജിത്തിന്റെ 'ഞാന്‍' നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു

ഡോ. ബി സി നായര്‍ Posted on: 23 Nov 2014



പനാജി: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാംദിനമായ ഞായറാഴ്ച ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ രഞ്ജിത്തിന്റെ മലയാള ചലച്ചിത്രം 'ഞാന്‍' നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ രഞ്ജിത്ത്, സുരേഷ് കൃഷ്ണ, സജിത മഠത്തില്‍, മുത്തുമണി, നിര്‍മ്മാതാവ് പി എം ശശിധരന്‍ തുടങ്ങിയവരെ മേളയില്‍ ആദരിച്ചു. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും സംസാരിക്കാതെ 'ചിത്രം നിങ്ങളോട് സംസാരിക്കും' എന്നുപറഞ്ഞ സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര പ്രേമികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

മലബാര്‍ പശ്ചാത്തലത്തില്‍ കെ ടി എന്‍ കോട്ടൂര്‍ എന്ന പഴയകാല സോഷ്യലിസ്റ്റിന്റെ ജീവിതകഥ പ്രമേയമാക്കുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായ കോട്ടൂരിനെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ നായകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ വിജയിച്ചുവെന്ന് ചിത്രം അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട്. പ്രതിനിധികള്‍ പലരും സംവിധായകനെ നേരിട്ടുകണ്ട് അനുമോദനം അറിയിച്ചു. ഇനോക്‌സ് 2 തീയറ്ററില്‍ രാവിലെ പത്തിനായിരുന്നു പ്രദര്‍ശനം. ടിക്കറ്റ് കിട്ടാതിരുന്നതിനാല്‍ പ്രതിനിധികള്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിഞ്ഞില്ല. ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അടക്കമുള്ളവര്‍ ചിത്രം കാണാനെത്തിയിരുന്നു.



more videos

 

 

ga