ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍

Posted on: 04 Jul 2015

നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥകള്‍ തിരുത്തിക്കുറിച്ചുകൊണ്ട് അരനൂറ്റാണ്ട് മുമ്പ് ഒരു മനുഷ്യന്‍ മലയാളത്തിന്റെ മുനന്നിലേക്ക് കടന്നുവന്നു. വ്യാകരണത്തിന്റെ വേലിക്കെട്ടിന് പുറത്ത് ആഖ്യായും ആഖ്യാതവും തിരിച്ചറിയാതെ നടന്ന ആ മനുഷ്യന്റെ പിന്നാലെ വാക്കുകള്‍ കരഞ്ഞുനടന്നു. ആ വാക്കുകളെആ മനുഷ്യന്‍ കാരുണ്യത്തോടെ എടുത്തു. അവയ്ക്ക് രൂപപരിണാമം വന്നു. അദ്ദേഹം വാക്കുകളെ കൊണ്ട് മൗനം സൃഷ്ടിച്ചു, മൗനത്തെക്കൊണ്ട് വാക്കുകളെയും. തന്റേത് മാത്രമായ വാക്കുകളും പ്രയോഗങ്ങളും കൊണ്ട് മറ്റെല്ലാ എഴുത്തുകാരില്‍ നിന്നും ഒറ്റപ്പെട്ടുനിന്ന വൈക്കം മുഹമ്മദ് ബഷീറാണ് ; ഭാഷയുടെ അര്‍ത്ഥമായി മാറിയ ബഷീര്‍ .

ഡി സി ബുക്‌സ് രണ്ട് വോള്യങ്ങളായി പുറത്തിറക്കിയിരിക്കുന്ന ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ക്കൊപ്പം ബഷീറിന്റെ സമഗ്രവിവരങ്ങളടങ്ങിയ ഡിവിഡി സൗജന്യമായി ഇപ്പോള്‍ ലഭിക്കുന്നു. ഡിവിഡിയില്‍ ബഷീറിന്റെ മുഴുവന്‍ കൃതികളും ഇ-ബുക്കായി ലഭിക്കുന്നു. പാത്തുമ്മയുടെ ആട്, ആനപ്പൂട തുടങ്ങിയ ബഷീര്‍കൃതികളുടെ ആനിമേഷന്‍ . പ്രശസ്ത നാടക-ചലച്ചിത്രകലാകാരന്മാര്‍ തയ്യാറാക്കിയ ഓഡിയോബുക്ക്, ബഷീര്‍ ഉപയോഗിച്ച വാക്കുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന നിഘണ്ടു, പ്രശസ്ത ചിത്രകാരന്മാര്‍ വരച്ച ബഷീര്‍ കഥാപാത്രങ്ങളുടെ രേഖാചിത്രങ്ങള്‍ , അപൂര്‍വ്വമായ ഫോട്ടോകള്‍ , ബഷീറിന്റെ അപൂര്‍വ്വമായ വിഡീയോ ചിത്രങ്ങള്‍ , ശബ്ദരേഖകള്‍ എന്നിവയൊക്കെ ഈ ഡിവിഡിയില്‍ ഉള്‍ക്കൊള്ളുന്നു. വളരെ എളുപ്പം ഉപയോഗിക്കുന്ന ഈ ഡിവിഡി ബഷീറിന്റെ ജീവിതത്തിലേക്കും രചനകളിലേക്കുമുള്ള വെര്‍ച്വല്‍ സഞ്ചാരമാണ്.

ഈ അപൂര്‍വ്വാവസരം ഇന്ന് തന്നെ വിനിയോഗിച്ചാലും.

ബഷീര്‍ സമ്പൂര്‍ണ്ണകൃതികളും ഡിവിഡിയും സ്വന്തമാക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക






basheer zoomin

 

 

ga