HOME » ZOOM IN

SCROLL DOWN TO MORE..

Zoom In-ല്‍ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ നിങ്ങള്‍ക്കും ഒരവസരം. നിങ്ങളെടുത്ത ചിത്രങ്ങള്‍ mb4books@gmail.com ലേക്ക് അയക്കൂ..
തിരഞ്ഞെടുക്കുന്നവ ഞങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്.

ജൂലൈ 5 - ആഖ്യയില്ലാത്ത മഹാമനുഷ്യന്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മയായിട്ട് 21 വര്‍ഷം. എം.എന്‍.വിജയന്‍ പറഞ്ഞത് പോലെഅനുഭവങ്ങളുടെ വന്‍കരകള്‍ കടന്നുവന്ന് വൈലാലിലെ വീട്ടില്‍ മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്ന് ലോകത്തെ എഴുതിയ ബഷീര്‍ . ഒന്നും ഒന്നും ഇമ്മിണിബല്യ ഒന്നാണ് എന്ന് ജീവിതത്തെ തിരുത്തിയ ബഷീര്‍ . അനന്തമായ പ്രാര്‍ത്ഥനയായി ജീവിതത്തെ കണ്ട ബഷീര്‍ . വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന് അല്‍ഭുതപ്പെടുത്തിയ ബഷീര്‍ . ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും മനുഷ്യരോളം തന്നെ പ്രധാനമായ കണ്ട് നടന്ന ബഷീര്‍ . പ്രതിഭയുടെ മാസ്മരികസ്പര്‍ശമുള്ള എഴുത്തായിരുന്നൂ ബഷീറിന്റേത്. മണ്ണിലേക്ക് ആഴത്തില്‍ വേരുകളുള്ള ആകാശത്തോളം ശാഖികളുള്ള ഒരു വൃക്ഷത്തെപ്പോലെയായിരുന്നൂ ബഷീറിന്റെ രചനകള്‍ . ജീവിതത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കിയെടുത്ത് ബഷീര്‍ എഴുതി. 'മലയാളത്തിന് ബഷീര്‍ ഒന്നേയുള്ളൂ. അതുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് പറയേണ്ടതില്ല.'എന്ന് വി.കെ.എന്‍ പറഞ്ഞത് അതുകൊണ്ടാണ്. മലയാളത്തിന് ബഷീര്‍ ഒന്നേയുള്ളൂ. മഹാനായ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം. ബഷീര്‍ ചിത്രങ്ങളിലൂടെ...

ബഷീറും മധുവും പി.ജെ. ആന്റണിയും. ഫോട്ടോ: ഡേവിഡ്.

ബഷീര്‍. ഫോട്ടോ: പുനലൂര്‍ രാജന്‍

ബഷീര്‍. ഫോട്ടോ: നീന ബാലന്‍

ബഷീര്‍. ഫോട്ടോ: റസാഖ് കോട്ടയ്ക്കല്‍

ബഷീര്‍. ഫോട്ടോ: റസാഖ് കോട്ടയ്ക്കല്‍

ബഷീര്‍. ഫോട്ടോ: പുനലൂര്‍ രാജന്‍

ബഷീര്‍. ഫോട്ടോ: പുനലൂര്‍ രാജന്‍

ബഷീര്‍. ഫോട്ടോ: പുനലൂര്‍ രാജന്‍

ബഷീര്‍. ഫോട്ടോ: റസാഖ് കോട്ടയ്ക്കല്‍

ബഷീര്‍. ഫോട്ടോ: നീന ബാലന്‍


ബഷീര്‍. ഫോട്ടോ: നീന ബാലന്‍

ബഷീറും എം.എഫ്. ഹുസൈനും

ബഷീര്‍. ഫോട്ടോ: നീന ബാലന്‍

ബഷീര്‍...

ബഷീര്‍. ഫോട്ടോ: നീന ബാലന്‍

ബഷീറും നമ്പൂതിരിയും.

ബഷീര്‍. ഫോട്ടോ: നീന ബാലന്‍

എ.വിന്‍സെന്റും കെ.എസ്. സേതുമാധവനും ബഷീറും.


 
Bookmark and Share