ബഷീര്‍ എഴുതിയ കത്തുകള്‍

Posted on: 04 Jul 2015

വൈക്കം മുഹമ്മദ് ബഷീറും വി. അബ്ദുള്ളയും തമ്മിലുണ്ടായിരുന്ന സൗഹൃദം അപൂര്‍വവും അസാധാരണാമായിരുന്നു. അവര്‍ സുഹൃത്തുക്കളായിരുന്നു. രക്തബന്ധമില്ലാത്ത സഹോദരന്മാരായിരുന്നു. ഗുരുവും ശിഷ്യനുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യസംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് വി. അബ്ദുള്ളയെ ആയിരുന്നു. അബ്ദുള്ളയാകട്ടെ., ഉസ്താദ് പറഞ്ഞാല്‍ എന്തും ശിരസാവഹിക്കുന്ന സ്വഭാവക്കാരനുമായിരുന്നു. ബഷീര്‍ അബ്ദുള്ളയ്ക്ക് അയച്ച കത്തുകളില്‍ നിന്ന് ചിലവ.


04 ആഗസ്റ്റ് 1968,
ബേപ്പൂര്‍.
പ്രിയപ്പെട്ട അബ്ദുല്ലാ സാഹിബ്,
ഞാന്‍ വീണ്ടും ഒരു മാനസികരോഗിയായിത്തീര്‍ന്നു. കാരണം താങ്കള്‍ക്കറിയാമല്ലോ. ഇക്കുറി കുറെ ഭയങ്കരമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മലപോലെ വന്നത് മഞ്ഞുപോലെ പോയി. എന്നാല്‍, ഇപ്പോഴും ചികിത്സയുണ്ട്.
മനസ്സിനു അസുഖം തോന്നുമ്പോള്‍ സംഗീതം കേട്ടാല്‍ കുറെ ആശ്വാസമുണ്ടാകും. ഇപ്പോള്‍, എന്നു പറഞ്ഞാല്‍ കുറെ അധികം ദിവസങ്ങളായി അറബുപാട്ടുകള്‍ കേള്‍ക്കാന്‍ ആഗ്രഹമുണ്ടായിട്ട്. ഇവിടെ നാലു റെക്കാര്‍ഡുകള്‍ ഉണ്ടായിരുന്നതില്‍ മൂന്നെണ്ണം താങ്കള്‍ കൊണ്ടുപോയി. ഒന്നു നമ്മുടെ ആദം സാഹിബ് കൊണ്ടു പൊട്ടിച്ചു കളഞ്ഞു. വാങ്ങാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉടനെ വാങ്ങുമായിരുന്നു. അതിനു സൗകര്യമില്ല. ഉമ്മുസാബിയുടെ കത്തില്‍ താങ്കള്‍ കൊണ്ടുപോയ റെക്കാര്‍ഡുകള്‍ മൂന്നും എനിക്കുതരാന്‍ ഒരു സുഹൃത്തിനെ ഏല്പിച്ചതായിക്കാണുന്നു. ഏത് സുഹൃത്ത്? ആരും അത് ഇതുവരെ ഇവിടെ കൊണ്ടുവന്നു തന്നിട്ടില്ല. ആരുടെ പക്കലാണ് താങ്കള്‍ കൊടുത്തയച്ചതെന്ന് അറിയിച്ചാല്‍ ഞാന്‍ തന്നെ ചെന്നു വാങ്ങിച്ചുകൊള്ളാം.
മാന്ത്രികപ്പൂച്ച, താരാ സ്‌പെഷ്യല്‍സ് എന്നിങ്ങനെ രണ്ടു പുസ്തകങ്ങള്‍ ഞാന്‍ ഇറക്കീട്ടുണ്ട്. താങ്കള്‍ക്ക് അവ അധികം താമസിയാതെ അയയ്ക്കും. ആര്‍.എസ്. പ്രഭു, എ. വിന്‍സന്റ്, എം. ഗോവിന്ദന്‍ എന്നിവരുടെ അഡ്രസ്സുകള്‍ അയയ്ക്കണം. അതു ഞാന്‍ ബുദ്ധിമുട്ടിയാല്‍ കിട്ടുന്നവയാണ്. എങ്കിലും താങ്കള്‍ അയച്ചാല്‍ ഉപകാരമായിരിക്കും.
സിത്താരയെ ഞാന്‍ പ്രത്യേകം ചോദിച്ചതായി പറയണം. ഉമ്മി അബ്ദുല്ലയേയും മക്കളേയും താങ്കളേയും അല്ലാഹ് എല്ലാ ആപത്തുകളില്‍നിന്നും രക്ഷിക്കട്ടെ. നിങ്ങള്‍ക്കെല്ലാവര്‍ക്കും അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ!

ഥീൗൃ,െ
വൈക്കം മുഹമ്മദ് ബഷീര്‍

ച.ആ:
സ്‌നേഹമുള്ള ഉമ്മിത്താത്ത,
കത്തുകിട്ടി. വിവരങ്ങള്‍ അറിഞ്ഞു. ഈ നാട്ടിലുണ്ടെങ്കില്‍ നിങ്ങളിവിടെയെത്തുമെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. ഞങ്ങള്‍ ചേവായൂര്‍ ആസ്പത്രിയില്‍ പോകുമ്പോള്‍ രണ്ടുപ്രാവശ്യം അവിടേക്ക് വരാന്‍ പോയതാണ്. അല്ലാഹു കാത്തു. ഞങ്ങള്‍ വരില്ല. ഏതായാലും ങമറൃമല്‍െ സുഖം തന്നെയല്ലേ? ചേവായൂരൂള്ള വീട് ഒഴിഞ്ഞുകൊടുത്തോ? റാവിയുടെ കല്യാണമുണ്ടെന്ന് കേട്ടത് ശരിയാണോ? സിത്താര മിടുക്കിയായി പഠിക്കുന്നല്ലേ. സിത്താരയെ മകള്‍ പ്രത്യേകം ചോദിച്ചെന്ന് പറഞ്ഞിരിക്കുന്നു. ഉമ്മികാക്കക്കും ഉമ്മിതാത്തക്കും എന്റെ പ്രത്യേക സെലാം. കത്തെഴുതുമ്പോള്‍ റാവിയെ ചോദിച്ചെന്ന് പറയുക.

സസ്‌നേഹം,
ഫാബി ബഷീര്‍.

(വൈക്കം മുഹമ്മദ് ബഷീറിന്റെ അവസാനകാലത്തെ കത്തുകളില്‍ ഒന്നാണിത്. ഇന്‍ലന്റിലോ പേരും മേല്‍വിലാസവുമുള്ള ലെറ്റര്‍ ഹെഡിലോ ബഷീര്‍ നേരിട്ട് വി. അബ്ദുള്ളയ്ക്ക് എഴുതാറാണ് പതിവ്. അവസാനകാലത്ത്, തീരെ എഴുതാന്‍ കഴിയാതെ വന്നപ്പോള്‍ ഫാബി ബഷീറിനെക്കൊണ്ടാണ് കത്തുകള്‍ പറഞ്ഞുകൊടുത്ത് എഴുതിച്ചത്. കത്തില്‍ തീയതി വെച്ചിട്ടില്ല.
ഈ കത്ത് പ്രസിദ്ധീകരണത്തിന് നല്കാന്‍ വി. അബ്ദുള്ള സ്വന്തം പേര് വെട്ടിമാറ്റി അനുബന്ധക്കുറിപ്പ് എഴുതിവെച്ചിരുന്നു.
എഡിറ്റര്‍)


പ്രിയപ്പെട്ട അബ്ദുള്ളയ്ക്ക്,

തമാശതോന്നുന്നു. ഇനി താങ്കള്‍ക്കൊരു കത്തെഴുതാന്‍ സാധിക്കുമോ എന്ന സംശയത്തിലാണ്. ശ്രീമതി ഉമ്മി അബ്ദുള്ളയെ ചോദിച്ചതായി പറയണം. കരുണാമയനായ അല്ലാഹു എല്ലാ സൗഭാഗ്യങ്ങളും തന്ന് താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
ഞാന്‍ കിടപ്പിലാണ്. തവള മോഡല്‍ കിടപ്പ്. ലംഗ്‌സിന് ഇങ്ങിനെ കിടക്കുമ്പോള്‍ കുറച്ചാശ്വാസം കിട്ടുന്നുവെന്ന് തോന്നല്‍. ശരീരത്തിനും മനസ്സിനും തീരെ സുഖമില്ല. അസുഖങ്ങളുടെ ഘോഷയാത്ര.
കിടന്നുകൊണ്ട് ഈ കത്ത് പറഞ്ഞുകൊടുക്കുകയാണ്. ഭാര്യ ഫാബി ബഷീര്‍ എഴുതുന്നു. ഇവിടെ ഒരു കൂട്ടം ജോലിയുണ്ട്. സഹായിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞമട്ട്. മകന്‍ അനീസ് ബഷീര്‍ ഇീൗൃലെ പൂര്‍ത്തിയാക്കി വന്നിട്ടുണ്ട്. Eletcricals & Eletcronics Engineering. അവന് ഒരുജോലി കിട്ടണം. ഭാര്യയായി ഗുണവതിയായ ഒരു യുവതിയേയും വേണം. എല്ലാം അല്ലാഹു സഫലമാക്കി തരുമെന്ന് വിചാരിക്കുന്നു.
ഇവിടെയുള്ള രണ്ടു പ്രമാണപ്പെട്ട ആശുപത്രികളിലായി മൂന്നു പ്രാവശ്യം കിടന്നു. മരുന്നുകളുടെ വില കേട്ടാല്‍ ഭയംതോന്നും. ഇപ്പോള്‍ ദിവസം ഗുളികയും മറ്റുമായി 30 രൂപയെങ്കിലും വേണം. ഇന്‍ഹീലര്‍, ഓക്‌സിജന്‍, ചലയൗഹശ്വലൃ അമേരിക്കന്‍ സാധനം, വില 6800 രൂപ അതിലൂടെ ഒഴിക്കുന്ന രണ്ടു തരം മരുന്ന്, കുപ്പിക്ക് 24 രൂപ വീതം. അത് 6 മണിക്കൂര്‍ ഇടവിട്ട് 4 പ്രാവശ്യം ഉപയോഗിക്കണം. മരുന്ന് ആവിയായി വായിലൂടെ ലംഗ്‌സില്‍ പ്രവേശിക്കണം. ഇതുകൊണ്ട് ലേശം ആശ്വാസം ലഭിക്കുന്നുണ്ട്. അനങ്ങാതെ ഇരുന്നാല്‍. അനങ്ങിയാല്‍ ശ്വാസം പാടെ നിലച്ചുപോകും. അകം മുഴുവന്‍ ശൂന്യത. പിന്നെ മരണവെപ്രാളമാണ്. അര മണിക്കൂര്‍ വലിക്കണം. വലിച്ചു കഴിയുമ്പോള്‍ ലേശം ആശ്വാസം ലഭിക്കും. ഒരു നാലഞ്ചടി വെച്ച് വരാന്തയില്‍ പോകുന്നു. പത്തടിവെച്ച് ബാത്ത്‌റൂമില്‍ പോകുന്നത് മഹാസംഭവമാണ്. അവിടെ പോയി ഇരുന്ന് അരമണിക്കൂര്‍ വലിക്കണം. പേഷ്വവാര്‍, ഡജിക്കാന, ഡണ്ടിക്കോത്തല്‍ ഹിമാലയത്തിന്റെ പള്ളയിലാണ്. കൈബര്‍ പാസ്സ്. കാല്‍നടയായും വാഹനങ്ങളിലായും ആയിരമായിരം മൈലുകള്‍; ഇപ്പോള്‍ രണ്ടടി വെയ്ക്കാന്‍ ശേഷിയില്ല.
അബ്ദുള്ള സാഹിബ് വിലയൊരുപകാരം ചെയ്യണം. Pulmo Neb Disposable Nebulizer എന്ന മൗത്ത് പീസ് ഒരു പ്ലാസ്റ്റിക് ഉപകരണമാണ്. അത് കേട് വന്നിട്ടുണ്ട്. ഇപ്പോള്‍ മോട്ടോര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഈ പ്ലാസ്റ്റിക് കണ്ടൈയ്‌നര്‍ ലീക്കായി മരുന്ന് തുള്ളിയായി പുറത്തേക്കു പോവുന്നു. ടുമശൃ ഇവിടെ കിട്ടാനില്ല. കാരണം ഇതിന് ഇവിടെ വലിയ പ്രചാരമായിട്ടില്ല. മദ്രാസില്‍ ഈ യന്ത്രത്തിന് നല്ല പ്രചാരം കാണുമല്ലോ. ഏതെങ്കിലും സര്‍ജിക്കല്‍സില്‍ തിരക്കി അബ്ദുള്ള സാഹിബ് ഒരെണ്ണം വാങ്ങി ഉടനെ അയക്കണം. വില അറിയിച്ചാല്‍ ഉടനെ M.O അയക്കുന്നതാണ്.
ഇപ്പോള്‍ നെഞ്ചുവേദനയുണ്ട്. ലേശം ശ്വാസം മുട്ടലുമുണ്ട്. ഇന്‍ഹീലര്‍ ഉപയോഗിച്ചു നോക്കട്ടെ. ഇതിനിവിടെ 75 രൂപ വിലയുണ്ട്. പണത്തിന് നല്ല ചിലവ് ഉണ്ട്. കുറച്ചുരൂപ രാഷ്ട്രീയ പെന്‍ഷന്‍ കിട്ടും. കുറച്ച് ഉഇ അയക്കും. രണ്ടുമൂന്ന് കഥകള്‍ ഠഢക്ക് നല്കിയിട്ടുണ്ട്. ചെറിയ തുകകള്‍ ആണ്. ഭാഗ്യത്തിന് ഈയിടെ ഒരു 30,000 ക കിട്ടി. എന്റെ പരിചയക്കാരനായ ഒരു ജൃീറൗരലൃ ന്റെപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു എന്നതെടുത്തു. മലയാളം ഠഢയിലേക്കാണ്. Director മലയാളിയാണ്. 23 എപ്പിസോഡുകള്‍. അതിനാണ് 30,000. ഇത് മലയാളത്തിന് മാത്രമാണ്. വീണ്ടും സംപ്രേക്ഷണം ചെയ്യുന്നെങ്കില്‍ 30,000 വേറെ തരും. വേറെ ഏതു ഭാഷയ്ക്ക് കൊടുത്താലും വിരോധമില്ല. തമിഴില്‍ എടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മള്‍ ഹിന്ദിക്ക് 50,000 തുക വളരെ കുറഞ്ഞുപോയി. ഹിന്ദി അഹഹ കിറശമ യാണല്ലോ? പിന്നെയത് സിനിമയുമാണല്ലോ? അബ്ദുള്ള സാഹിബ് ഉള്ളതുകൊണ്ട് ഞാന്‍ കൂടുതലൊന്നും പറഞ്ഞില്ല. ആലോചിച്ച് വേണ്ടത് ചെയ്യുമല്ലോ?
വേറെ ആള്‍ക്കാര്‍ മുന്‍പ് ചോദിച്ചപ്പോള്‍ ഞാന്‍ രണ്ടു ലക്ഷം രൂപയാണ് ചോദിച്ചത്. മുസാഫര്‍ അലിയും മുന്‍പ് ചോദിച്ചിരുന്നു. മുസാഫര്‍ അലിയുടെ ആള്‍ ഇവിടെ വന്നിരുന്നു. ഇപ്പോള്‍ ഹിന്ദിക്കുവേണ്ടി വേറൊരാള്‍ ചോദിച്ചു. കൊടുത്തുപോയി എന്ന് ഞാന്‍ പറഞ്ഞു.
പാത്തുമ്മയുടെ ആടിനെപ്പറ്റി ആലോചനയുണ്ട്. നടക്കുന്നതൊക്കെ നടക്കട്ടെ. പ്രഫസര്‍ M.N.Vijayan, എന്നെപ്പറ്റി, ഒരു പുസ്തകമെഴുതിയിട്ടുണ്ട്. മരുഭൂമികള്‍ പൂക്കുമ്പോള്‍. കിട്ടിയിട്ടില്ലെങ്കില്‍ ഒരു കോപ്പി അയക്കാം. നബുലൈസറിന്റെ കാര്യം പ്രത്യേകം ഓര്‍മിക്കാന്‍ അപേക്ഷ. മുന്‍പ് പറഞ്ഞ ഭാഗം മാത്രം വാങ്ങി അയച്ചാല്‍ മതി.
ഭയങ്കരമായ ഒരോപ്പറേഷന്‍, അതിന്റെ നടുക്കത്തിലാണ് ഞാനിപ്പോള്‍. വേദനകളുടെ മഹാമന്ദിരം. സംഭവം ആശുപത്രി. രണ്ടു മണിക്കൂര്‍ വേദന. ഒരുപാട് രക്തം പോയി. കുറെ അധികം തൊലിയും. ലിംഗദ്വാരത്തിലൂടെ ഒരു സാധാനം കടത്തുകയായിരുന്നു. മൂത്രടസ്സം നിര്‍ത്താനാണ്. നാലഞ്ച് ഡോക്ടര്‍മാര്‍. ഞാന്‍ പരിപൂര്‍ണ നഗ്‌നന്‍. ആയിരമോ അയ്യായിരമോ വിലയുള്ള ഒരു ഫ്രഞ്ച് സാധനമാണ് അകത്ത് കടത്തുന്നത്. 85 വയസ്സിന്നിടയില്‍ ഇത്ര അധികം വേദനം അനുഭവിച്ചിട്ടില്ല. വേദനകളുടെ കൊടുങ്കാറ്റ്, വേദനകളുടെ തീമഴ, വേദനകളുടെ ഘോരഘോരമായ ഇടിമുഴക്കം. ഒടുവില്‍ അതവസാനിച്ചു. പിന്നീട് മൂത്രമൊഴിക്കുമ്പോള്‍ വേദന. നാലു ദിവസം കഴിഞ്ഞ് കെട്ടഴിച്ചു. കഴുത്തിന്റെ കീഴ്‌പ്പോട്ട് ശരീരം മരവിപ്പിച്ചിട്ടാണ്. ഒന്നും ഞാന്‍ അറിഞ്ഞില്ല. അത് തിരികെ എടുത്ത കൂട്ടത്തില്‍ അവര്‍ ഇലക്ട്രിക് ഓപ്പറേഷന്‍ നടത്തി. ആ തടസ്സത്തിന്റെ കഷണവും അവരെടുത്ത് അവിടെ വെച്ചിരുന്നു. സാധനം എന്നെ കാണിച്ചു. ഒരൊന്നര ഇഞ്ച് നീളമുള്ള ബഹിരാകാശ സാധനം മാതിരി. അങ്ങിനെ ആ വേദന അനുഭവിച്ചു. എല്ലാവരേയും കരുണാമയനായ അല്ലാഹു കാത്തു രക്ഷിക്കട്ടെ.
ആമീന്‍.

അനുബന്ധം
ഈ എഴുത്തുകിട്ടി ഏതാണ്ട് ഒന്നു രണ്ടാഴ്ചകള്‍ക്കുശേഷം വി. അബ്ദുള്ള ബഷീറിനെ അദ്ദേഹത്തിന്റെവീട്ടില്‍ ചെന്നു കാണുന്നു. പതിവ് കുശലപ്രശ്‌നങ്ങള്‍ക്കുശേഷം അവര്‍ തമ്മില്‍ താഴെ ചേര്‍ത്ത രീതിയില്‍ സംഭാഷണം നടക്കുന്നു:
വി. അബ്ദുള്ള: താങ്കള്‍ അയച്ച കത്ത് ചില വ്യക്തിപരമായ കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് പ്രസിദ്ധീകരിക്കാനുള്ള അനുവാദം തരണം. അതിനുള്ള പ്രതിഫലം നല്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ബഷീര്‍: അങ്ങിനെയാവട്ടെ.
അപ്പോള്‍ അടുത്തുണ്ടായിരുന്ന ഭാര്യ ഫാബി ഇടപെട്ടു.
ഫാബി: ആ എഴുത്ത് മുഴുവനും എന്റെ കൈകൊണ്ടാണ് എഴുതിയത്. അതിനാല്‍ പ്രതിഫലത്തിന് എനിക്കുമുണ്ട് അവകാശം.
വി. അബ്ദുള്ള: ആ പറഞ്ഞതിലും ന്യായം ഉണ്ടെന്ന് തോന്നുന്നു.
ബഷീര്‍: നല്ല ന്യായം! ടൈപ്പ് റൈറ്റര്‍ യന്ത്രത്തിന് പ്രതിഫലം കൊടുത്തതായി ആരെങ്കിലും കേട്ടിട്ടുണ്ടോ?



basheer zoomin

 

 

ga