ബഷീറിന്റെ അവകാശികള്‍

എം.രഘുനാഥ്‌ Posted on: 04 Jul 2012


എറണാകുളം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പാണ് ബഷീറിന്റെ ജന്മദേശം. ബഷീര്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. (അന്നത്തെ ഫിഫ്ത് ഫോം) ബാപ്പ ബഷീറിനോട് വയലിലെ നെല്ല് കൊണ്ടുവരാന്‍ പറഞ്ഞു. ബഷീര്‍ അത് കേള്‍ക്കാതെ ബാഡ്മിന്റണ്‍ കളിക്കാന്‍ പോയി. വൈകുന്നേരം ബാപ്പ വന്ന് ബഷീറിനെ ഒരുപാട് തല്ലി.

അന്ന് വീട്ടില്‍ നിന്നിറങ്ങിയ ബഷീര്‍ കള്ളവണ്ടി കയറി കോഴിക്കോട്ടെത്തി. പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് സ്വാതന്ത്ര്യസമര സേനാനിയായി. ഒരുപാട് ദിവസം ജയില്‍വാസവുമനുഷ്ഠിച്ചു.

പിന്നീട് പത്തു വര്‍ഷം നീണ്ടുനിന്ന യാത്ര. ഇന്ത്യ മാത്രമല്ല അറേബ്യയുടെയും ആഫ്രിക്കയുടെയും തീരങ്ങളിലൂടെയും ബഷീര്‍ സഞ്ചരിച്ചു. 1936- ലാണ് ബഷീര്‍ എറണാകുളത്ത് മടങ്ങിയെത്തുന്നത്. എറണാകുളത്ത് ബഷീര്‍സ് ബുക്സ്റ്റാള്‍ സ്ഥാപിച്ചു. 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്ന നോവലിന്റെ നാടകാവതരണവുമായി ബന്ധപ്പെട്ട് ബഷീര്‍ വീണ്ടും കോഴിക്കോട്ടെത്തി. എസ്.കെ. പൊറ്റെക്കാട്ടിന്റെ ചന്ദ്രകാന്തത്തില്‍. പിന്നീട് ഫാബിയുമായുള്ള വിവാഹം. ബേപ്പൂരില്‍ സ്ഥലം വാങ്ങി വീടും വച്ചു. ബേപ്പൂരില്‍ രണ്ടേക്കര്‍ സ്ഥലത്ത് താനൊരു സുല്‍ത്താനായി കഴിയുന്നു എന്ന് ആദ്യം എഴുതിയതും ബഷീര്‍. ആ ടൈറ്റില്‍ അങ്ങനെ ബഷീറിന് സ്വന്തമായി - ബേപ്പൂര്‍ സുല്‍ത്താന്‍എന്ന പേരില്‍.

 




basheer zoomin

 

 

ga