LATEST NEWS

Loading...

Custom Search
+ -
മലയാളി എത്താത്ത നാടില്ല എന്നു നാം പലപ്പോഴും അഹങ്കാരത്തോടെ പറയാറുണ്ടല്ലോ. സംഗതി ഏറെക്കുറെ സത്യമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ട് മലയാളികളുടെ പുറത്തേക്കുള്ള പ്രവാഹത്തിന്റെ കാലമായിരുന്നു. തൊഴിലവസരങ്ങള്‍ എവിടെയുണ്ടോ, അത് ശ്രീലങ്ക...
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കളര്‍ഫുള്‍ ആയിരുന്ന ശാസ്ത്രജ്ഞന്‍ ആയ ജെ.ബി.എസ്. ഹാല്‍ഡേനെപ്പറ്റി എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ, കഷ്ടകാലത്തിന് പൊതുജനങ്ങള്‍ പോകട്ടെ പുതിയ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പോലും ഇദ്ദേഹത്തെ...
രണ്ടായിരത്തി എട്ടില്‍ ഒരു വര്‍ഷം കേരളത്തില്‍ ഏതാണ്ട് സ്ഥിരമായി താമസിക്കാന്‍ പറ്റിയത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് നാടുവിട്ട് അപ്പോഴേക്കും കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരുന്നു. കേരളവുമായി കുടുംബ...
ഒരിടത്തൊരിടത്ത് എന്ന ഈ പംക്തിയില്‍ എനിക്ക് ശരാശരി മുപ്പതിനായിരത്തോളം വായനക്കാര്‍ ഉണ്ടെന്നത് എന്നെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒരു കാര്യം ആണ്. ചിലപ്പോള്‍ അത് ഒരു ലക്ഷം വരെ പോകുമെന്നും പറഞ്ഞല്ലോ. ഓണ്‍ലൈന്‍ എഴുത്തിന്റെ ഒരു ഗുണം എത്ര...
തങ്കപ്പന്‍ ചേട്ടന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി നിങ്ങള്‍ക്ക് ഒന്നും അറിയില്ല. അതിന് നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തങ്കപ്പന്‍ ചേട്ടന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങാറില്ല. തങ്കപ്പന്‍ ചേട്ടനെ...
എഫ്.എ.സി.റ്റി.യിലെ കാന്റീന്‍ ജീവനക്കാരനായിരുന്ന എന്റെ അച്ഛന് കാശുണ്ടാക്കണമെന്ന ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല. അതിനുള്ള അവസരവും ഇല്ലായിരുന്നു. സ്വന്തം മക്കളോടൊപ്പം പരമാവധി സമയം ചിലവാക്കുക, അവരോട് കഥ പറയുക, അവര്‍ക്ക് പനി വന്നാല്‍...
'മുരളിയുടെ രചനകള്‍ അടുത്തയിടയായി നല്ല നിലവാരം പുലര്‍ത്തുന്നുണ്ട്' എന്ന് ഒന്നുരണ്ട് ബുദ്ധിജീവികള്‍ പറഞ്ഞതായി മറ്റു ചില ജീവികളിലൂടെ ഞാന്‍ അറിഞ്ഞു. ആലോചിച്ചപ്പോള്‍ എനിക്കും തോന്നി, 'ശരിയാണ്'. അടുത്തയിടയായി നല്ല കമന്റുകള്‍ ആണ് കൂടുതല്‍...
അച്ഛന്‍ കൊണ്ടു വന്ന പൊതി തുറന്നപ്പോള്‍ അതില്‍ മൂന്നു ആപ്പിളേ ഉള്ളൂ. വീട്ടില്‍ ആണെങ്കില്‍ അനിയത്തി ഉള്‍പ്പെടെ ഞങ്ങള്‍ നാലുപേര്‍ . അപ്പോള്‍ അമ്മ പറഞ്ഞു. 'എനിക്ക് ആപ്പിള്‍ ഇഷ്ടമല്ല.' അടുത്തിടെ കണ്ട ഒരു ഫേസ്ബുക്ക് മെസേജ് ആണ് ഇത്. ...
ലോകത്തില്‍ എല്ലാ ഭാഷകളിലും തെറിവാക്കുകള്‍ ഉണ്ട്. ഭാഷ എന്നത് വികാര പ്രകടനത്തിനുള്ള ഒരുപാധിയാകുമ്പോള്‍ കോപത്തിന്റെ പ്രകടനത്തിന് ഉപയോഗിക്കാവുന്ന വാക്കുകളും ഭാഷയില്‍ വേണമല്ലോ. മലയാളത്തില്‍ തെറിവാക്കുകള്‍ പൊതുവെ കുറവാണ്. ഇതു...
'ഒരു നല്ല തലേക്കെട്ടും ഇട്ടിട്ട് ആളുകളെ പറ്റിക്കുന്ന പണി തുടങ്ങിയിരിക്കുകയാണ് മുരളിച്ചേട്ടന്‍.' അഭിസാരികയുടെയും കൈ മുക്കലിന്റെയും കഥ വായിച്ച് നിരാശനായ ഒരു വായനക്കാരന്റെ എഴുത്താണ്. അതുകൊണ്ടാണിത്തവണ ഞാന്‍ അറപ്പുളവാക്കുന്ന...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com