നമ്മള് കൊയ്‌തൊരു വയലെല്ലാം...!!!
മുരളി തുമ്മാരുകുടി
Posted on: 05 Nov 2012
രണ്ടായിരത്തി എട്ടില്‍ ഒരു വര്‍ഷം കേരളത്തില്‍ ഏതാണ്ട് സ്ഥിരമായി താമസിക്കാന്‍ പറ്റിയത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് നാടുവിട്ട് അപ്പോഴേക്കും കാല്‍ നൂറ്റാണ്ട് കഴിഞ്ഞിരുന്നു. കേരളവുമായി കുടുംബ ബന്ധമല്ലാതെ വ്യക്തിബന്ധങ്ങള്‍ മിക്കവാറും ചുരുങ്ങിയിരുന്നു. പക്ഷെ, ഒരു വര്‍ഷം കൊണ്ട് കാര്യങ്ങള്‍ പഴയപടിയായി. കേരളത്തില്‍ എനിക്ക് സുഹൃത്തുക്കളുടെ എണ്ണം പതിന്‍മടങ്ങായി, മലയാളത്തില്‍ വായനയും എഴുത്തും പിന്നെയും ഉഷാറായി. ഇപ്പോള്‍ നാട്ടില്‍ വന്നാല്‍ നിന്നു തിരിയാന്‍ സമയമില്ലാതായി.
അങ്ങനെ നാട്ടില്‍ വന്ന രണ്ടായിരത്തി എട്ടിലാണ് ഞാന്‍ അബ്ദുള്ളയെ പരിചയപ്പെടുന്നത്. രാവിലെ എഴുന്നേറ്റു ഒരു കട്ടന്‍ കാപ്പിയും ഒക്കെ ആയി പെരുമ്പാവൂരിലെ എന്റെ വീട്ടുമുറ്റത്ത് പാടത്തേക്കു നോക്കി ചുമ്മാതിരിക്കുകയായിരുന്നു ഞാന്‍ (ആ വ്യൂ ഇവിടെ ചേര്‍ത്തിരിക്കുന്നു). അപ്പോഴാണ് അബ്ദുള്ള വീട്ടിലേക്കു കയറി വരുന്നത്.

'സാറിന് ഈ മുന്നിലുള്ള പാടം വേണോ?'
പാരമ്പര്യമായി അത്യാവശ്യം ഭൂമിയൊക്കെ ഉള്ളതിനാല്‍ എനിക്ക് വാസ്തവത്തില്‍ ഈ റിയല്‍ എസ്‌റ്റേറ്റ് പരിപാടിയില്‍ അത്ര താല്പര്യം ഇല്ല. പക്ഷെ, ടോള്‍സ്‌റ്റോയ് കര്‍ഷകനെപ്പറ്റി പറഞ്ഞതുപോലെ 'കര്‍ഷകന് അത്യാഗ്രഹമില്ല, സ്വന്തം കൃഷിസ്ഥലത്തോടു ചേര്‍ന്ന സ്ഥലംകൂടി കിട്ടിയാല്‍ കൂടുതല്‍ കൃഷി ചെയ്യാം എന്ന ഒരഭിപ്രായമേ ഉള്ളൂ' (അത് കൃഷിസ്ഥലം എത്ര വലുതായാലും മാറുകയും ഇല്ല).
അതായത് വീടിന്റെ മുന്നിലുള്ള സ്ഥലത്തില്‍ എനിക്ക് ചെറിയ ഒരു നോട്ടം ഉണ്ട്.
കച്ചവടത്തിലെ ഒന്നാമത്തെ തത്വം നമുക്ക് താല്പര്യമുള്ള സാധനങ്ങളില്‍ വലിയ 'ആക്രാന്തം' കാണിക്കാതിരിക്കലാണ്. അതുകൊണ്ട് ഞാന്‍ പറഞ്ഞു.
'ഓ, ഞാനീ പാടം ഒക്കെ മേടിച്ചിട്ട് എന്തു ചെയ്യാനാ'
'അതൊക്കെ നമുക്ക് നികത്തി എടുക്കാം സാറേ, ഒരു ഓണത്തിന്റേയോ ബന്ദിന്റേയോ ഒക്കെ അന്ന് പത്ത് ലോഡ് മണ്ണിറക്കിയാല്‍ മതി. കുറച്ചു കേസും കൂട്ടവും ഒക്കെ ഉണ്ടാവും. പക്ഷെ, നിലം കരയാകും.'
അബ്ദുള്ളക്ക് ഐഡിയ ഉണ്ട്. ഇതേ ഐഡിയ എന്റെ മറ്റേ റിയല്‍ എസ്‌റ്റേറ്റ് ഫ്രണ്ട് ആയ ജനാര്‍ദ്ദനന്‍ പിള്ളയും പറഞ്ഞു തന്നിട്ടുണ്ട്.
എന്റെ മനസ്സിലും ആ സ്ഥലത്തെപ്പറ്റി ചില ഐഡിയ ഒക്കെ ഉണ്ട്. അവിടെ ഒരു കുളം കുഴിച്ച് അതില്‍ മീന്‍ വളര്‍ത്തണം. കുറച്ചു താമരപ്പൂവൊക്കെ നടണം, കുറച്ച് താറാവുകളെയോ, പറ്റിയാല്‍ ജനീവയില്‍ നിന്നും രണ്ട് അരയന്നങ്ങളേയോ കൊണ്ടുവന്നിടണം. കുളത്തിന്റെ നടുക്ക് ഒരു ചെറിയ തുരുത്ത്. അതില്‍ ഒരു ചെറിയ കുടില്‍. അങ്ങോട്ട് എന്റെ വീട്ടില്‍ നിന്നും ഒരു തൂക്കുപാലം. എത്ര മനോഹരമായ സ്വപ്നം.
'ആട്ടെ, അതിനെന്തു വിലവരും'
'ഇവിടെ പാടത്തിന് പൊതുവെ ഒരു മുപ്പതിനായിരം രൂപ ആണ് വില. പക്ഷെ, ഈ പാടം കരയോടു ചേര്‍ന്നായതിനാല്‍ അമ്പതെങ്കിലും ആകും.'
'ഈശ്വരാ, പാടത്തിന് അര ലക്ഷം രൂപ വിലയോ? അരലക്ഷം രൂപ സെന്റിനു കൊടുത്ത് അവിടെ കൃഷി ചെയ്താല്‍ ബാങ്കുപലിശ പോയിട്ട് നോക്കുകൂലി പോലും കിട്ടില്ലല്ലോ.'
'അതിനിവിടെ ആരാണ് സാര്‍ കൃഷി ചെയ്യുന്നത്. സാറിന്റെ വീടിന്റെ മുന്‍പില്‍ കൃഷിയിറക്കിയിട്ട് കാലം ഏറെയായി.'
സംഗതി സത്യമാണ്. പെരുമ്പാവൂരിലെ പാടശേഖരങ്ങളില്‍ ഒരു കൃഷിയും ഇല്ല. നെല്ല് തീരെ ഇല്ല. ഞാന്‍ ഇവിടെ താമസം ആയിട്ട് പത്തു കൊല്ലം ആയി, ഒരു തവണ പോലും എന്റെ സ്വപ്ന ഭൂമിയില്‍ നെല്‍കൃഷി കണ്ടിട്ടേയില്ല.
എന്റെ ചേട്ടന്‍ അവിടെ വീടുവെച്ചു താമസം തുടങ്ങിയ സമയത്ത് അത്യാഗ്രഹം കൊണ്ട് ഒരു പ്രാവശ്യം നെല്‍കൃഷി നടത്തി. പതിനഞ്ചു സെന്റ് സ്ഥലത്ത് വിത്തും വളവും പണിക്കൂലിയും ഒക്കെ കഴിഞ്ഞ് വിളവെടുത്തപ്പോള്‍ പ്രത്യേകിച്ച് ലാഭം ഒന്നും ഇല്ല. സ്വന്തം അധ്വാനം കൂടെ കൂട്ടിയാല്‍ നഷ്ടമാണുതാനും. എന്തിനു പാരമ്പര്യമായി കിട്ടിയ ഞങ്ങളുടെ വേങ്ങോലയിലെ പാടത്ത് പോലും കൃഷിയില്‍ ഒരു ലാഭവും ഇല്ല. അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും കാരണം അങ്ങനെ നടന്നു പോകുന്നു എന്നേ ഉള്ളൂ. കൃഷി ചെയ്ത പാടവും നോക്കി അമ്മ ഇരിക്കുന്ന ചിത്രം ഞങ്ങള്‍ക്ക് അമൂല്യമാണ്. അങ്ങനെ നോക്കിയിരിക്കുന്ന അമ്മയുടെ മനസ്സില്‍ (ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു) എന്തായിരിക്കും ചിന്ത എന്ന് ഞാന്‍ ചിലപ്പോള്‍ഓര്‍ക്കാറുണ്ട്. അഞ്ചു വയസ്സ് മുതല്‍ അമ്മ ആ പാടത്ത് പണി എടുത്തതാണ്, അതിന്റെ ഓര്‍മ്മകള്‍ ആയിരിക്കുമോ അതോ ഇനിയുള്ള കാലത്ത് ഇവിടെ പ്ലൈവുഡ് ഫാക്ടറി വരുമോ എന്നായിരിക്കുമോ? എന്താണെങ്കിലും വെങ്ങോലയിലെ നെല്‍കൃഷി കൊണ്ട് വരുന്ന ലാഭവും നഷ്ടവും ഞങ്ങള്‍ നോക്കാറില്ല. ഭാഗ്യത്തിന് അങ്ങനെ നോക്കാതെ കൃഷി നടത്താനുള്ള മറ്റു വരവുകള്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ട്.

പക്ഷെ പത്തു ലക്ഷം രൂപക്ക് ഇരുപതു സെന്റ് സ്ഥലം മേടിച്ച് അതില്‍നിന്ന് നെല്‍ കൃഷി ചെയ്തു കുടുംബം നോക്കാന്‍ ആരെങ്കിലും പോയാല്‍ അവര്‍ കുത്ത് പാള എടുക്കും. കേരളത്തില്‍ നെല്‍പ്പാടങ്ങളില്‍ നഷ്ടം സഹിച്ചും നമ്മള്‍ കൃഷിയിറക്കണമെന്നും അങ്ങനെ സ്വയംപര്യാപ്തതക്ക് ശ്രമിക്കണമെന്നും എനിക്കും അഭിപ്രായമില്ല. ഞാനതു മുന്‍പ് പറഞ്ഞിട്ടുമുണ്ട്. ഞാന്‍ വലിയ സംഭവം ഒന്നും അല്ലാത്തതിനാല്‍ ആരും മൈന്‍ഡ് ചെയ്തില്ല. കാര്യം കഴുത പറഞ്ഞാലും കേള്‍ക്കണമെന്നൊക്കെ ആളുകള്‍ ചുമ്മാ പറയുന്നതാ. കഴുത കാര്യങ്ങള്‍ ഒന്നും പറയാറില്ല. ഞാന്‍ പറഞ്ഞാല്‍ ആരും കേള്‍ക്കാറും ഇല്ല.
പക്ഷെ കേരളത്തിലെ അമിത വില ഉള്ള സ്ഥലം എല്ലാം നികത്തി ബിസിനസ് ഉണ്ടാക്കണം എന്ന തരം എക്കണോമിക്‌സിനോട് എനിക്ക് യോജിപ്പില്ല. വില എന്നത് ഒരു മാര്‍ക്കറ്റ് സൃഷ്ടിയാണ്, അപ്പോള്‍ മാര്‍ക്കറ്റില്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സാധനങ്ങള്‍ക്കേ മാര്‍ക്കറ്റിനു വിലയിടാന്‍ പറ്റൂ. കടലും പുഴയും ചേരുന്ന അഴിമുഖത്ത് ഒരു കണ്ടല്‍ക്കാട് ഉണ്ടെന്നു വെക്കുക. വെറുതെ കാട് പിടിച്ചു കിടക്കുന്ന സ്ഥലം. അതിനു വലിയ വിലയൊന്നും ഇല്ല. പക്ഷെ, അതു വെട്ടിത്തെളിച്ച് റിസോര്‍ട്ടോ ഫ്ലാറ്റോ പണിതാല്‍ ഒടുക്കത്തെ വിലകിട്ടുകയും ചെയ്യും. അതാണോ ശരിയായ ഭൂവിനിയോഗം ?.
കണ്ടല്‍ക്കാടുകളില്‍ നിന്നുള്ള വരവ് വല്ലപ്പോഴും കിട്ടുന്ന ഞണ്ടോ മീനോ ഒന്നുമല്ല. പുഴയുടേയും കരയുടേയും അതിര് ഉറപ്പിച്ചു നിര്‍ത്തുന്നത് പലപ്പോഴും കണ്ടല്‍ക്കാടുകളാണ്. അത് വെട്ടിക്കഴിഞ്ഞാല്‍ മണ്ണൊലിക്കുന്നതും കടല്‍ കയറി വരുന്നതും ഒക്കെ എത്രയോ തവണ കണ്ടിരിക്കുന്നു. പ്രകൃതി ശക്തികളുടെയും ശത്രുക്കളുടെയും ശല്യമില്ലാതെ മത്സ്യങ്ങള്‍ക്ക് മുട്ടയിടാനുള്ള സാകര്യം കണ്ടല്‍ക്കാടിന്റെ വേരുകളുടെ ഇടയില്‍ ഉണ്ട്. അപ്പോള്‍ കാടു വെട്ടിയാല്‍ പിന്നെ കടലിലും പുഴയിലും മീനിന്റെ ലഭ്യത കുറയും, ചുഴലിക്കാറ്റും മറ്റും മൂലമുള്ള വന്‍ തിരമാലകളില്‍ നിന്നും കരയേയും കാടിനു പിന്നിലുള്ളവരേയും ഒക്കെ രക്ഷിക്കുന്നതും കണ്ടല്‍ക്കാടാണ്. ഇതിനു എത്രയോ ഉദാഹരണങ്ങള്‍ ലോകത്ത് ഉണ്ട്. സെന്റിന് അയ്യായിരം രൂപ പോലും ഇല്ലാത്ത കണ്ടാല്‍ കാടുകള്‍ വെട്ടി നശിപ്പിച്ചതിന് ശേഷം കടല്‍ക്ഷോഭം തടയാന്‍ കോടികള്‍ ചിലവാക്കി പദ്ധതികള്‍ ഉണ്ടാക്കുന്നത് ഞാന്‍ പലയിടത്തും കണ്ടിട്ടുണ്ട്. അങ്ങനെ നമുക്ക് അറിയുന്നതും അറിയാത്തതും ആയ എത്രയെത്ര ഉപയോഗങ്ങള്‍ ആണ് കണ്ടല്‍ക്കാടിന്. അതിന്റെ വില കുറ്റിച്ചെടിയുടെ വിലയില്‍ ഒതുക്കിയാല്‍ നഷ്ടം വരുന്നത് അടുത്ത തലമുറക്കാണ്.

ഇതുതന്നെയാണ് നെല്‍പ്പാടത്തിന്റെ കാര്യവും. നെല്‍പ്പാടത്തില്‍ നിന്നും നമുക്ക് നെല്ല് മാത്രമല്ല കിട്ടുന്നത്. മഴവെള്ളം കെട്ടിനിന്ന് താഴേക്കിറങ്ങുന്നതിനാല്‍ അടുത്ത സ്ഥലത്തുള്ള കിണറുകളില്‍ എല്ലാം വെള്ളം ഉണ്ടാവുന്നു. വലിയ മഴ വരുമ്പോള്‍ തോടുകളുടെ കരകവിഞ്ഞ് പാടത്തേക്ക് പോകുന്നതിനാല്‍ തോട്ടിലും അതിന്റെ പുറകെ ആറ്റിലും വെള്ളം പൊങ്ങി നാശം ഉണ്ടാകുന്നില്ല. നീര്‍ക്കോലിയും തവളയും പുല്‍ച്ചാടിയും ഒക്കെയുള്ള ആവാസ വ്യവസ്ഥയുടെ, നമുക്ക് അറിയുന്നതും അറിയാത്തതുമായ ഗുണങ്ങളും കൂടെ കൂട്ടിയാല്‍ പാടത്തിനല്പം വിലയൊക്കെ ആകും. അതു നികത്തി പ്ലൈവുഡ് ഫാക്ടറി പണിതാല്‍ ഇതൊന്നും നടക്കില്ല. നമ്മളും കുട്ടികളും പിന്നത്തെ തലമുറകളും കഷ്ടത്തിലാവുകയും ചെയ്യും.
അബ്ദുല്ലക്കും ജനാര്‍ദനന്‍ പിള്ളക്കും പക്ഷെ ഇക്കോ സിസ്റ്റം സര്‍വ്വീസ് ഓഫ് പാഡി ആന്റ് വെറ്റ് ലാന്റ് ഒന്നും മനസ്സിലാവില്ല. ഇരുപതിനായിരം രൂപക്ക് പാടം വാങ്ങി കുറച്ച് മണ്ണും കുറെ കൈക്കൂലിയും കൂട്ടി കരയാക്കിക്കഴിഞ്ഞാല്‍ അത് ഒരു ലക്ഷം ആകുമെന്ന എക്കണോമിക്‌സ് വേഗം മനസ്സിലാവുകയും ചെയ്യും.
'ആട്ടെ, ഈ സ്ഥലത്തിന് ഒരു ന്യായമായ വില പറ. എനിക്ക് ഒരു കുളമുണ്ടാക്കാനാണ്, അല്ലാതെ മണ്ണിട്ടു നികത്താനല്ല.'
'അതിന് ഇതെന്റെ സ്ഥലമല്ലല്ലോ, ഞാന്‍ ചുമ്മാ സാറിന്റെ മനസ്സിലിരിപ്പ് അറിയാന്‍ വേണ്ടി ചോദിച്ചതാ. സാറിന് നോട്ടമുണ്ടെങ്കില്‍ ഞാനിതിന്റെ ഓണറെ കണ്ടുപിടിച്ച് മേടിച്ചു തരാം, നാട്ടുനടപ്പനുസരിച്ചുള്ള കമ്മീഷന്‍ മതി.'
'ഓ, ശരി' എന്നു ഞാനും പറഞ്ഞു.
ഒരു മാസം കഴിഞ്ഞാണ് ഞാന്‍ പിന്നെ അബ്ദുള്ളയെ കാണുന്നത്.
'ഓ, അയാളിത് തരാനൊന്നും പോകുന്നില്ല. അയാളുടെ മക്കളൊക്കെ ഗള്‍ഫിലാ, അയാള്‍ക്ക് കാശിന്റെ ആവശ്യം ഒന്നുമില്ല. പിന്നെ, അയാളുടെ പിള്ളേരു ഗള്‍ഫില്‍നിന്നും വരുമ്പോള്‍ വീടു വല്ലതും വെക്കണമെങ്കില്‍ ഉപയോഗിക്കാമല്ലോ എന്നാണ് പറഞ്ഞത്'
'അതേതാണെങ്കിലും നടക്കില്ല', ഞാന്‍ പറഞ്ഞു 'പാടം നികത്തുന്നതിനെതിരെ നിയമം ഉണ്ട്. ലാന്റ് കമ്മീഷണര്‍ ആണെങ്കില്‍ എന്റെ ഫ്രണ്ടും ആണ്, ഈ പാടത്ത് ആരെങ്കിലും ഒരു ലോറി മണ്ണിട്ടാല്‍ അന്നു ഞാന്‍ കമ്മീഷണറെ വിളിച്ചു പറയും' ഞാന്‍ ചുമ്മാ ഒരു കാച്ചു കാച്ചി. (തിരുവനന്തപുരത്തേക്കൊന്നു വിളിച്ചാലോ' എന്ന !!കൊച്ചിന്‍ ഹനീഫ ഡയലോഗ് ഉള്ളില്‍ ഓര്‍ത്തു).
'ഞങ്ങളുടെ വെള്ളം കുടി മുട്ടിക്കല്ലേ സാറേ, ഈ സ്ഥലത്തിന്റെ വില കൂടും എന്നു കരുതി ഞാനീ പാടത്ത് ഒരേക്കര്‍ സ്ഥലം മേടിച്ചിട്ടുണ്ട്.'
'എന്റെ വെള്ളം കുടി മുട്ടാതെയാണ് ഞാനും നോക്കുന്നത്.', ഞങ്ങളുടെ സംഭാഷണം അന്ന് തീര്‍ന്നു.
എന്റെ ഭീഷണി കൊണ്ടോ എന്തോ, ഓണവും ബന്ദും പലതു കഴിഞ്ഞിട്ടും എന്റെ വീടിന്റെ മുന്‍പിലുള്ള സ്ഥലം ഇപ്പോഴുംകൃഷിയിറക്കാത്ത കൃഷിഭൂമി ആണ്. ഇരുപതിനായിരം തൊട്ട് അന്‍പതിനായിരം രൂപ വരെ വിലക്ക് മേടിച്ച ഊഹ കച്ചവടക്കാര്‍ ആണ് മിക്ക സ്ഥലം ഉടമകളും. എന്നെങ്കിലും ഒരു ഓണക്കാലത്ത് മണ്ണിട്ട് അതു മുതലാക്കാമെന്നു കരുതി അവരിരിക്കുന്നു. അതു കുഴിച്ച് അരയന്നവും താമരയും ആക്കണമെന്നുള്ള സ്വപ്നത്തോടെ ഞാനും. ഒരു ബലത്തിന് രണ്ടായിരത്തി എട്ടിലെ ഒരു ഗൂഗിള്‍ ഏര്‍ത്ത് ഇമേജും ഞാന്‍ മേടിച്ചു വച്ചിട്ടുണ്ട്, എന്നെങ്കിലും ആരെങ്കിലും മണ്ണിട്ട് പത്തു കൊല്ലം പഴയ തെങ്ങോ മാവോ കൊണ്ട് വന്നു നട്ടാല്‍ തെളിവായി കാണിക്കാമല്ലോ.
വാസ്തവത്തില്‍ സമഗ്രമായ ഒരു ഭൂവിനിയോഗ പദ്ധതി കേരളത്തില്‍ കൊണ്ടുവരേണ്ട കാലം കഴിഞ്ഞു. ഭൂമിയെ അതിന്റെ പരിസ്ഥിതി പ്രാധാന്യവും ദുരന്ത സാധ്യതയുംവെച്ച് പലതായി തിരിച്ചാണ് വികസ്വര രാജ്യങ്ങളില്‍ ഭൂവിനിയോഗം നടപ്പാക്കുന്നത്. ഒരിക്കല്‍ പരിസ്ഥിതി പ്രധാന്യമോ ദുരന്ത സാധ്യതയോ ഉള്ളതെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അവിടെ പിന്നെ സ്ഥലം സര്‍ക്കാര്‍ വകയോ സ്വതന്ത്രമോ ആയാല്‍ പോലും ഒന്നും നടക്കില്ല. മണ്ണിടിയാന്‍ സാധ്യതയുള്ള മലയുടെ സൈഡിലുള്ള മരങ്ങള്‍ സ്വകാര്യസ്ഥലത്ത് പോലും വെട്ടിയെടുക്കാന്‍ ഉടമക്ക് അവകാശമില്ല. വെള്ളത്തിന്റെ സഞ്ചാരത്തിനും വെള്ളപ്പൊക്കത്തിന്റെ നിയന്ത്രണത്തിനും മറ്റ് ആവാസ വ്യവസ്ഥകള്‍ക്കും വേണ്ട ഭൂമി മണ്ണിട്ടു നികത്തി ഫാക്ടറിയോ പള്ളിക്കൂടമോ പണിയാന്‍ ഉടമക്ക്, സര്‍ക്കാരിനായാലും നാട്ടുകാര്‍ക്കായാലും, അവകാശമില്ലാതാകും. അങ്ങനെ വരുമ്പോള്‍ പിന്നെ ആ സ്ഥലത്തിന് വിലയില്ലാതാകും. അത് വാങ്ങി കൃഷി ചെയ്യുന്നത് ലാഭകരമാകുകയും ചെയ്യും. ആ സമയത്ത് കൃഷിക്ക് വേണ്ട സഹായം ഒക്കെ ചെയ്താല്‍ നെല്‍കൃഷി വീണ്ടും തിരിച്ചു വരും.

പക്ഷെ, ഞാനിതൊക്കെപ്പറഞ്ഞ് ചുമ്മാ വെള്ളമിറക്കി ഇരിക്കുകയേ ഉള്ളൂ. പെരുമ്പാവൂരിലെ പാടത്ത് നെല്‍ കൃഷിയോ ഫാക്ടറിയോ ഒന്നും വരാന്‍ പോകുന്നില്ല. മറിച്ച് വെള്ളം കേറാനാണു പോകുന്നത്. അത് എന്റെയോ അബ്ദുള്ളയുടേയോ കുറ്റമല്ല. അങ്കമാലിയില്‍ നിന്നും ശബരി റെയില്‍പാത വരുന്നത് ഞങ്ങളുടെ വഴിയെ ആണ്. പോകുന്ന വഴിക്കുള്ള പാടങ്ങള്‍ നികത്തിയും മല വെട്ടിയോ തുരന്നോ ഒക്കെയാണല്ലോ റെയില്‍ പാത ഉണ്ടാകുന്നത്. പാരിസ്ഥിതികമായ അനവധി പ്രശ്‌നങ്ങള്‍ ആണ് ഏതു റെയില്‍ പാതയും ഉണ്ടാക്കുന്നത്. ഇതിനെപ്പറ്റി പഠിച്ച് പ്രധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാണ് റെയില്‍പാതകള്‍ ഉണ്ടാക്കേണ്ടത്. പക്ഷെ നമ്മുടെ നാട്ടിലെ പ്രത്യേക സാഹചര്യത്തില്‍ വിമാനത്താവളം ഉണ്ടാക്കാനോ തീവണ്ടി വരുത്താനോ അങ്ങനെ വികസനത്തിനും പൊതുകാര്യത്തിനും വേണ്ടി അല്പം കൃഷിഭൂമി നികത്തുകയോ മല ഇടിക്കുകയോ ഒക്കെ ചെയ്യുന്നത് നാട്ടു നടപ്പാണ്. അബ്ദുള്ളയുടെ മേലുള്ള നിയന്ത്രണങ്ങള്‍ പൊതു പ്രസ്ഥാനങ്ങളുടെ മേല്‍ ഇല്ല. കഷ്ടം എന്താണെന്നു വച്ചാല്‍ പ്രകൃതിയെ സംബധിച്ചിടത്തോളം അബ്ദുള്ള സ്ഥലം നികത്തുന്നതും റെയില്‍വേ സ്ഥലം നികത്തുന്നതും ഒരുപോലെ ആണ്. നിയമത്തിന്റെ ഭാഷയില്‍ അല്ല. പ്രകൃതിയുടെ ഭാഷയില്‍ ആണ് ഇതിനു നമുക്ക് മറുപടി കിട്ടാന്‍ പോകുന്നത്.
ഈ വര്‍ഷത്തെ ലോക ജലവാരത്തോടനുബന്ധിച്ചു നടന്ന സ്‌റ്റോക്ക്‌ഹോമില്‍ നടന്ന സമ്മേളനത്തില്‍ 'പ്രകൃതി വെള്ളത്തിന്റെ ഭാഷയില്‍ ആണ് നമ്മോടു സംവദിക്കുന്നത്' എന്ന് സുസ്ഥിര വികസനത്തിന് വേണ്ടിയുള്ള ബിസിനസ് കൂട്ടായ്മയുടെ ഡയരക്ടര്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. വെള്ളപ്പൊക്കം ആയി, മലിന ജലം ആയി, പേമാരി ആയി എല്ലാം പ്രകൃതി നമ്മോടു ചിലത് പറയാന്‍ ശ്രമിക്കുക ആണ്. കേള്‍ക്കാന്‍ നമ്മള്‍ റെഡി ആണോ?
വെള്ളം: പ്രകൃതിയുടെ ഭാഷ
തുമ്മാരുകുടി കഥകള്‍ വാങ്ങാം

(52%) (5 Votes)
Explore Mathrubhumi
Other News in this Section