
കണ്ണിന്റെ ചൊറിച്ചില്‍ മാറാന്‍ ചന്ദനം അരച്ച് മുലപ്പാലില്‍ കലക്കി ധാര ചെയ്യുക.
പശുവിന് പാല് തിളപ്പിച്ച് ആവി കൊള്ളുന്നത് കണ്ണിന്റെ ആരോഗ്യം കൂട്ടും.
ഇരട്ടിമധുരം പാലില്‍ കഷായം വച്ച് തണുപ്പിച്ച് പഞ്ചസാര ചേര്‍ത്ത് കണ്ണില്‍ ഉറ്റിക്കുന്നത് നേത്രരോഗങ്ങളെ തടയും.
ത്രിഫല കഷായം നെയ്യ് മേമ്പൊടി ചേര്‍ത്ത് തുടര്‍ച്ചയായി കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
വയമ്പ് മുലപ്പാലിലരച്ച് കണ്ണിലുറ്റിച്ചാല്‍ ചെങ്കണ്ണ് മാറും.
കണ്ണില്‍ പൊടി വീണാല്‍ വെറ്റില അരച്ച് വെണ്ണയും ഇന്തുപ്പും ചേര്‍ത്ത് കണ്ണിലെഴുതുക. ആശ്വാസം കിട്ടും
പ്ലാശിന്റെ തളിര് ഇടിച്ചു പിഴിഞ്ഞ് ഇന്തുപ്പും ചേര്‍ത്ത് ചെവിയില്‍ ഉറ്റിക്കുന്നത് കണ്ണിലെ അസുഖങ്ങള്‍ മാറാന്‍ സഹായിക്കും.
കൂടെക്കൂടെ കണ്ണില്‍ നിന്നും വെള്ളം വരുമ്പോള്‍ മഞ്ഞള്‍നീരില്‍ മുക്കിയ തുണികൊണ്ട് കണ്ണു തുടച്ചാല്‍ മതി.
കരുനൊച്ചിയിലയുടെ നീര് രണ്ടോ മൂന്നോ തുള്ളി നസ്യം ചെയ്താല്‍ കണ്ണുവേദന മാറും.