
പതിനെട്ടു വയസ്സിനു മുകളിലുള്ള അവിവാഹിതകളായ 105 വിദ്യാര്‍ഥിനികളില്‍ ആറു മാസം ഇറാനിലെ ടെഹ്റാനില്‍ നടത്തിയ ഗവേഷണ പഠനങ്ങളാണ് ചുക്കിന്റെ ഈ പുതിയ ഔഷധസിദ്ധി വെളിവാക്കിയത്. 21-35 ദിവസം വരെ ആര്‍ത്തവ ചക്രമുള്ളവരും 2-6 ദിവസം വരെ ആര്‍ത്തവം നീളുന്നവരുമായിരുന്നു എല്ലാ യുവതികളും. മാത്രമല്ല, എല്ലാവര്ക്കും മിതമായോ കഠിനമായോ ആര്‍ത്തവ േവദനയുള്ളവരുമായിരുന്നു.
ദിവസം 1500 മി.ഗ്രാം ചുക്കുപൊടി (മൂന്നു തവണയായി) അഞ്ചു ദിവസം കഴിച്ചതുവഴി എല്ലാവര്ക്കും ആര്‍ത്തവ വേദനയ്ക്ക് ശമനമുണ്ടായി എന്നു മാത്രമല്ല, കൂടുതല്‍ ആത്മവിശ്വാസം ആര്‍ജിക്കാനുമായി. ഗര്‍ഭിണികളില്‍ ആദ്യ മാസങ്ങളില്‍ കാണപ്പെടുന്ന ഛര്‍ദി നിയന്ത്രിക്കാന്‍ ചുക്ക് ഏറെ ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുള്ളതാണ്.