
ഒരു പിടി ചുവന്നുള്ളിയും അഞ്ചാറ് വെളുത്തുള്ളിയും ചതച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതില്‍ ഒരു സ്പൂണ്‍ ആവണക്കെണ്ണ ഒഴിക്കുക. ഈ മിശ്രിതം ഇളംചൂടില്‍ കാല്‍പാദങ്ങളില്‍ പുരട്ടുക. പാദത്തിലെ വിണ്ടുകീറല്‍ മുഴുവനായും മാറിക്കിട്ടും.
തുല്യ അളവില്‍ നാരങ്ങാനീരും ഗ്ലിസറിനും ചേര്‍ത്ത് പുരട്ടിയാല്‍ ചെരിപ്പ് ധരിച്ചുണ്ടാകുന്ന പാടുകള്‍ മാറിക്കിട്ടും.
ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ ലെമണ്‍ ഷാമ്പുവോ, നാരങ്ങനീരോ ചേര്‍ത്തിളക്കി അതില്‍ കാല്‍പാദങ്ങള്‍ മുക്കിവെക്കുക. പൂര്‍ണ ഫല
പ്രാപ്തി ലഭിക്കാന്‍ ഈ പ്രക്രിയ ആഴ്ചയില്‍ മൂന്നു നാലു പ്രാവശ്യം ആവര്‍ത്തിക്കേണ്ടതാണ്.
കസ്തൂരിമഞ്ഞളും ചെറുപയര്‍പൊടിയും തൈരും ചേര്‍ത്ത് കുഴമ്പാക്കി കാല്‍പാദങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.