
വൈകല്യത്തെ തോല്‌പിച്ച ഉല്‌പന്നങ്ങളുമായി കുട്ടികള്‍
Posted on: 06 Dec 2007

ബുദ്ധിവൈകല്യമുള്ള കട്ടികള്‍ക്ക് തൊഴില്‍പരിശീലനം നല്കുന്നതിനായി പാത്ത്‌വെ ദേശീയതലത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കുട്ടികള്‍ നിര്‍മിച്ച വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചത്. പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ കുടുംബക്ഷേമ വകുപ്പ് മന്ത്രി പൂങ്കോതെ കുട്ടികളെ അഭിനന്ദിച്ചു.
ബുദ്ധിവൈകല്യമുള്ളവര്‍ക്ക് വൊക്കേഷണല്‍ പരിശീലനം നല്കുന്നതിനായി പാത്ത്‌വെ പ്രത്യേക കേന്ദ്രംതന്നെ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 50 പേര്‍ കേന്ദ്രത്തില്‍ നിന്നും പരിശീലനം തേടുന്നു. ഓഫ്‌സെറ്റ് പ്രിന്റിങ്, ഗ്രീറ്റിങ് കാര്‍ഡ് നിര്‍മാണം, ബേക്കറി ഉല്പന്നങ്ങള്‍ തുടങ്ങി 13 ഇനങ്ങളിലാണ് പരിശീലനം നല്കുന്നത്.
