ഓസ്‌കര്‍ കീഴടക്കി ഹര്‍ട്ട് ലോക്കര്‍

Posted on: 08 Mar 2010



ലോസ് ആഞ്ചലിസ്: കൊഡാക് തിയ്യറ്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 82-മത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരുടെ കഥ പറഞ്ഞ ദ ഹര്‍ട്ട് ലോക്കറാണ് മികച്ച ചിത്രം. ഇതിന്റെ സംവിധായിക കാതറിന്‍ ബിഗേലോയാണ് മികച്ച സംവിധായിക. ക്രേസി ഹാര്‍ട്ടിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജസ് മികച്ച നടനും ദ ബ്ലൈന്‍ഡ് സൈഡിലെ അഭിനയത്തിന് സാന്ദ്രാ ബുള്ളക്ക് മികച്ച നടിയുമായി. മികച്ച വിദേശ ഭാഷാ ചിത്രം-ദ സീക്രട്ട് ഇന്‍ ദെയര്‍ ഐസ്-അര്‍ജന്റീന.

ഇത്തവണത്തെ മികച്ച ചിത്രങ്ങളുടെ നോമിനേഷനിലുണ്ടായിരുന്ന അവതാറിന്റെ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ ഭാര്യയാണ് കാതറിന്‍. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ സംവിധാനത്തിനുള്ള പുരസ്‌കാരം നേടുന്നത്. ദ ഹര്‍ട്ട് ലോക്കറിന് ആറും അവതാറിന് മൂന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച സഹനടനായി ക്രിസ്‌റ്റോഫ് വാള്‍ട്‌സും മികച്ച ഗാനമായി റിയാന്‍ ബിങ്ഹാമിന്റെ 'ദ വെരി കൈന്‍ഡ് ഫ്രം ക്രേസി ഹാര്‍ട്ടും തിരഞ്ഞെടുക്കപ്പെട്ടു.

മോണിയാണ് മികച്ച സഹനടി ചിത്രം-പ്രഷ്യസ്. നിക്കോളാസ് ഷെമര്‍ക്കിന്‍ സംവിധാനം ചെയ്ത ലോഗാരമയാണ് മികച്ച അനിമേഷറ്റ് ഹൃസ്വ ചിത്രം. തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഹാര്‍ട്ട് ലോക്കര്‍ തിരക്കഥ രചിച്ച മാര്‍ക് ബോര്‍ഡ് നേടി. ഛായാഗ്രഹണം-മൗറോ ഫിയോര്‍-അവതാര്‍, ചമയം-ബാര്‍നി ബാര്‍മന്‍, മിഡ്‌നി ഹാള്‍, ജോല്‍ ഹാര്‍ലോ-ചിത്രം സ്റ്റാര്‍ ട്രെക്ക്. അവതാറിനാണ് കലാസംവിധാനത്തിനുള്ള പുരസ്‌കാരം. ശബ്ദലേഖനം- ദ ഹര്‍ട്ട് ലോക്കര്‍-പോള്‍ ഓട്ടോസണ്‍. സാന്‍ഡി പവല്‍ യങ് വിക്്‌ടോറിയ എന്ന ചിത്രത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് നേടി. ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡും ദ ഹര്‍ട്ട് ലോക്കറിനാണ്.




ഓസ്‌കര്‍ വെബ് സൈറ്റിലേക്ക്





MathrubhumiMatrimonial