ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ക്യാമ്പസ് വയനാട്ടില്‍
Posted on: 05 Mar 2010
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പുതിയ ക്യാമ്പസ് വയനാട്ടില്‍ ആരംഭിക്കും. ഇതിനാവശ്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി യൂണിറ്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്വാന്‍സ്ഡ് ഡയഗേ്‌നാസ്റ്റിക് സെന്റര്‍, മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ലീനിയര്‍ ആക്‌സിലററേറ്റര്‍ എന്നിവ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
പൊതു ആരോഗ്യ മേഖലയ്ക്ക് 166 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 17 ആസ്പത്രികളുടെ കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 16 കോടിയും പൊതു ആരോഗ്യ ലബോറട്ടറികളുടെ നവീകരണത്തിന് അഞ്ചു കോടി രൂപയും നല്‍കും. മരുന്നു വാങ്ങുന്നതിനായി മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് 145 കോടി രൂപ അനുവദിച്ചു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപയും ദന്തല്‍ കോളേജുകള്‍ക്ക് 3.7 കോടി രൂപയും നഴ്‌സിങ് കോളേജുകള്‍ക്ക് 3.3 കോടി രൂപയും അനുവദിച്ചു.
ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും 21 കോടി രൂപ വീതമാണ് അടങ്കല്‍. ഔഷധിക്ക് നാലു കോടി അനുവദിച്ചു. ഹോംകോ മരുന്നു കമ്പനിയുടെ പുതിയ ഫാക്ടറിക്കു പുറമെ പുതിയ ഫാര്‍മസി കോളേജും ആരംഭിക്കും. മൊത്തം 25 കോടി രൂപയുടെ മുതല്‍മുടക്കാണ് കണക്കാക്കിയിട്ടുള്ളത്.