state budget

ദേശീയ ഗെയിംസിന് 67 കോടി രൂപ

Posted on: 05 Mar 2010


തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ നടത്തിപ്പിനായി ബജറ്റില്‍ നീക്കിവെച്ചത് 67 കോടി രൂപ. 210 കോടി രൂപ ചെലവില്‍ 23 സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിനും 210 കോടി രൂപയ്ക്ക് നാലു പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 12 കോടി രൂപയും യുവജനക്ഷേമ ബോര്‍ഡിന് എട്ടു കോടിയും വകയിരുത്തി.
പി.ടി.ഉഷ സ്‌കൂള്‍, മേഴ്‌സിക്കുട്ടന്‍ അക്കാദമി, വരാപ്പുഴ പപ്പന്‍ സ്മാരക സ്‌പോര്‍ട്‌സ് അക്കാദമി എന്നിവയ്ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചു. വയനാട്ടില്‍ തലയ്ക്കല്‍ ചന്തു സ്മാരക ഗോത്രവര്‍ഗ കായിക വിനോദ കേന്ദ്രം ആരംഭിക്കും. ദേശീയ ഫുട്‌ബോള്‍ ലീഗ് ഒന്നാം ഡിവിഷനില്‍ കളിക്കാന്‍ അര്‍ഹത നേടുന്ന കേരളത്തിലെ ടീമുകള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കും.
നീലേശ്വരത്ത് ഇ.എം.എസ്. സ്മാരക സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് രണ്ടു കോടി രൂപ വകയിരുത്തി. തലശ്ശേരി, കുന്നംകുളം എന്നിവിടങ്ങളിലെ സ്റ്റേഡിയ നവീകരണത്തിന് ഓരോ കോടി രൂപ നീക്കിവെച്ചു.




MathrubhumiMatrimonial