
ഗ്രാമീണ റോഡ് നവീകരണത്തിന് പദ്ധതി
Posted on: 05 Mar 2010
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ റോഡുകള്‍ വേനല്‍ക്കാലത്ത് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ചെമ്മണ്‍ പാതകളും മറ്റും നവീകരിക്കുന്നതിന് എന്‍. ആര്‍. ഇ. ജി. പി ഉപയോഗപ്പെടുത്തും. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക സഹായം സര്‍ക്കാര്‍ നല്‍കും. 12-ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് 250 കോടി അധികമായി നല്‍കും. തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ കൊല്ലത്തെക്കാള്‍ ഇരട്ടി തുക ചെലവാക്കും. മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, തരിശുപുരയിടങ്ങളിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് തൊഴിലുറപ്പ്പദ്ധതി പ്രയോജനപ്പെടുത്തും. സന്നദ്ധസംഘടനകളെ ഏല്‍പ്പിക്കുന്നതിനെ കേരളം എതിര്‍ക്കുന്നു. ഇതു പദ്ധതിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണെന്ന് പ്രസംഗത്തില്‍ മന്ത്രി കുറ്റപ്പെടുത്തി.
