ഫ്‌ളാറ്റുവാങ്ങാനുള്ള ചെലവ് കുറയും
Posted on: 05 Mar 2010
സ്റ്റാമ്പ് ഡ്യൂട്ടി നിയമങ്ങള്‍ മാറ്റിയതിലൂടെ ഫ്‌ളാറ്റ് വാങ്ങാനുള്ള ചെലവില്‍ നേരിയ കുറവുണ്ടാകും. കെട്ടിടങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദപരമായി രൂപകല്‍പ്പന ചെയ്താലും ഇളവ് ലഭിക്കും. 1959-ലെ കേരള മുദ്രപ്പത്ര നിയമത്തില്‍ 2007-ല്‍ വരുത്തിയ ഭേദഗതികള്‍ മാറ്റിക്കൊണ്ടാണ് ഫ്‌ളാറ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയിട്ടുള്ളത്. വസ്തുവിന്റെയും ഫ്‌ളാറ്റിന്റെയും മൊത്തം തുകയുടെ അഞ്ചുശതമാനമാണ് പുതിയ സ്റ്റാമ്പ് ഡ്യൂട്ടി. നേരത്തെ വസ്തുവിന് 13.5 ശതമാനവും ഫ്‌ളാറ്റുകള്‍ക്ക് 12.5 ശതമാനവുമായിരുന്നു സ്റ്റാമ്പ് ഡ്യൂട്ടിയിനത്തില്‍ ഈടാക്കിയിരുന്നത്. ഫ്‌ളാറ്റുകളുടെ അടിസ്ഥാനവിലയില്‍ മാറ്റം വരുത്താന്‍ ഈ നിര്‍ദേശം ഉപകരിക്കില്ലെങ്കിലും ഫ്‌ളാറ്റ് വാങ്ങാന്‍ ഉപഭോക്താവ് മുടക്കുന്ന കാശില്‍ നേരിയ കുറവ് ഇതിലൂടെ അനുഭവപ്പെടും. രജിസ്‌ട്രേഷന്‍ ഫീസ് രണ്ടുശതമാനമായി തുടരും. എന്നാല്‍ കൈമാറ്റകാലാവധി ആറുമാസമാക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ബജറ്റില്‍ ചെറിയ ശ്രമങ്ങള്‍ അവലംബിച്ചിട്ടുണ്ട്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍ക്കാണ് ഈ ഇളവുള്ളത്. ഇവയുടെ സ്റ്റാമ്പ് ഡ്യൂട്ടി നാലുശതമാനമായി കുറച്ചിട്ടുണ്ട്. മഴവെള്ള സംഭരണി, ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങള്‍, സൗരോര്‍ജ പാനലുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതായി ഒരു ചാര്‍ട്ടേഡ് എന്‍ജിനീയര്‍ സാക്ഷ്യപ്പെടുത്തിയാല്‍ അത്തരം അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഒരുശതമാനം ഇളവ് ലഭിക്കുമെന്നാണ് ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.