സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചു
Posted on: 05 Mar 2010
സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകള്‍ ഗണ്യമായി കുറച്ചു. ഇതിന്മേലുള്ള സര്‍ചാര്‍ജും ഒഴിവാക്കി. എന്നാല്‍ കരാറുകള്‍ക്കുള്ള മുദ്രപ്പത്രത്തിന്റെ വില 50-ല്‍ നിന്ന് 100 രൂപയാക്കി. സംസ്ഥാനത്തെ ഭൂമിയെ 15 ഇനങ്ങളാക്കി തിരിച്ച് ഏപ്രില്‍ ഒന്നുമുതല്‍ ന്യായവില സമ്പ്രദായം നിലവില്‍ വരും.
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും സര്‍ ചാര്‍ജും അടക്കം കോര്‍പ്പറേഷനുകളിലെ നിരക്ക് 15.5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി. ടൗണ്‍ഷിപ്പ്, കന്‍േറാണ്‍മെന്റ്, നഗരസഭ എന്നിവിടങ്ങളിലേത് 14.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി. പഞ്ചായത്ത് പ്രദേശങ്ങളിലേത് 12-ല്‍ നിന്ന് ഒന്‍പത് ശതമാനമായി. ന്യായവില കമ്പോള വിലയുടെ പകുതിയിലധികമാവില്ല. ആക്ഷേപങ്ങള്‍ ജില്ലാ കളക്ടര്‍ പ്രത്യേകം പരിശോധിച്ച് തിരുത്തും.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ധനനിശ്ചയം, ദാനം എന്നിവയ്ക്കും ന്യായവില ബാധകമാക്കും. അവയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഓരോ നൂറ് രൂപയേ്ക്കാ അതിന്റെ ഭാഗത്തിനോ അഞ്ചുരൂപ എന്നതില്‍ നിന്ന് രണ്ട് രൂപയാക്കും.
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ വീട് വെയ്ക്കാന്‍ അഞ്ച് സെന്‍േറാ അതില്‍ താഴേയോ ഭൂമി വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കും. മുക്ത്യാറുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇരട്ടിയാക്കും. ഭൂമി പണയപ്പെടുത്തുന്നതിനുള്ള കരണങ്ങളുടെ മുദ്ര വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.
ആധാരത്തില്‍ വില കുറച്ച് കാണിച്ച കേസ്സുകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഒരു വര്‍ഷത്തേയ്ക്കുകൂടി നീട്ടി. ഈ സാമ്പത്തിക വര്‍ഷം ഇതില്‍ നിന്ന് 50 കോടി ലഭിച്ചു. ഇത്തരത്തില്‍ തീര്‍പ്പാക്കുന്ന തുകയുടെ നാല് ശതമാനം ഇതിന് പ്രേരിപ്പിക്കുന്ന ആധാരമെഴുത്ത്,കൈപ്പട ലൈസന്‍സികള്‍ക്ക് നല്‍കും. ഒരു ശതമാനം തുക ബന്ധപ്പെട്ട ഓഫീസിന്റെ നവീകരണത്തിന് ഉപയോഗിക്കും.