budget head

ഊര്‍ജമേഖലയുടെ പദ്ധതിവിഹിതം ഇരട്ടിയാക്കി

Posted on: 27 Feb 2010


ന്യൂഡല്‍ഹി: ബജറ്റില്‍ ഊര്‍ജമേഖലയുടെ പദ്ധതിവിഹിതം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2010-11 വര്‍ഷത്തില്‍ ഇരട്ടിയായി. മുന്‍വര്‍ഷത്തെ 2,230 കോടിയില്‍നിന്ന് ഇപ്പോള്‍ 5,130 കോടിയായാണ് വിഹിതം കൂട്ടിയത്. 'രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന'യ്ക്കുള്ള വിഹിതത്തിനു പുറമെയാണിത്. ഊര്‍ജമന്ത്രാലയത്തിനുള്ള പദ്ധതിഅടങ്കല്‍ 60,751.42 കോടിയാണ്.

കല്‍ക്കരി മേഖലയില്‍ തുല്യാവസരമുണ്ടാക്കാന്‍ 'കല്‍ക്കരി റെഗുലേറ്ററി അതോറിറ്റി' രൂപീകരിക്കും. പുനരുപയോഗ ഊര്‍ജമന്ത്രാലയത്തിനുള്ള ബജറ്റ്‌വിഹിതം 1000 കോടിയായി ഉയര്‍ത്തി.

സംശുദ്ധ ഊര്‍ജ സാങ്കേതികവിദ്യയ്ക്കുള്ള ഗവേഷണം വികസിപ്പിക്കുന്നതിന്റെ ഭാഗമായും 'ദേശീയ സംശുദ്ധ ഊര്‍ജനിധി' രൂപവത്കരിക്കുന്നതിനും രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കല്‍ക്കരിക്ക് ടണ്ണിന് അമ്പതു രൂപ നിരക്കില്‍ സെസ് ഏര്‍പ്പെടുത്തും.





MathrubhumiMatrimonial