പൊതുജനാരോഗ്യ സംരക്ഷണത്തിന് ഊന്നല്‍; വാര്‍ഷിക ആരോഗ്യ സര്‍വേ നടത്തും
Posted on: 27 Feb 2010
ന്യൂഡല്‍ഹി: പൊതുജനാരോഗ്യസംരക്ഷണത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക ഊന്നല്‍. 'നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍' പോലുള്ള പൊതുജനാരോഗ്യ പദ്ധതികള്‍ ഗ്രാമീണ മേഖലകളിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിച്ചതായി ബജറ്റ് വിലയിരുത്തി. രാജ്യത്തെ എല്ലാ ജില്ലകളിലെയും ആരോഗ്യസ്ഥിതി മനസ്സിലാക്കാനായി വാര്‍ഷിക ആരോഗ്യ സര്‍വെ നടത്തണമെന്നാണ് പുതിയ നിര്‍ദേശം.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനുള്ള പദ്ധതി വിഹിതം കഴിഞ്ഞ വര്‍ഷത്തെ 19534 കോടി രൂപയില്‍ നിന്നും 22,300 കോടി രൂപയായി ഉയര്‍ത്തുന്നതായി മന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് 21,000 കോടിയും ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപ്പതി (ആയുഷ്) വകുപ്പിന് 800 കോടിയും വകയിരുത്തി. ആരോഗ്യ ഗവേഷണ വകുപ്പിന് 500 കോടി രൂപ നീക്കിവെച്ചു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ആരോഗ്യ പദ്ധതി (സി.ജി.എച്ച്.എസ്)ക്ക് 555.65 കോടിയും സി.ജി.എച്ച്.എസ് പെന്‍ഷന്‍കാരുടെ ചികിത്സയ്ക്ക് 377.87 കോടിയും ആസ്പത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കുമായി മൊത്തം 982.10 കോടി രൂപയും പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിനായി 40.20 കോടിയും തുടങ്ങിയവയടക്കം പൊതുജനാരോഗ്യ മേഖലയ്ക്കായി മൊത്തം 3181.67 കോടി രൂപ വകയിരുത്തി. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന് 13910.45 കോടി രൂപയും ദേശീയ എയ്ഡ്‌സ് നിയന്ത്രണ പദ്ധതിക്ക് 1291.25 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചു.
ആയുഷ് വകുപ്പിന് 164 കോടി രൂപയുടെ പദ്ധതിയേതര അടങ്കല്‍ തുകയും നീക്കിവെച്ചു. ആയുര്‍വേദത്തിന് 205.70 കോടി, ഹോമിയോപ്പതി - 68.48 കോടി, യൂനാനി - 72.46 കോടി, യോഗ, പ്രകൃതി ചികിത്സ എന്നിവയ്ക്ക് 25.60 എന്നിങ്ങനെയും ബജറ്റില്‍ തുക വകയിരുത്തി.
നേരത്തെ വ്യത്യസ്തമായ നിരക്കിലായിരുന്നു മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഈടാക്കിയിരുന്നത്. ഇത് ഏകീകരിച്ച് അഞ്ചു ശതമാനം അടിസ്ഥാന നികുതിയാക്കി. കൂടാതെ നാലു ശതമാനം അധിക നികുതി ഏര്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.