
ഇന്ധന വില വര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍
Posted on: 26 Feb 2010


ആഢംബര കാര്‍, സിമന്റ്, ബൈക്ക്, എ.സി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണ്‍ എന്നിവയുടേയും വില ഉയരും. എക്‌സൈസ് തീരുവ രണ്ട് ശതമാനം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണിത്.
ടൂ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നികുതിയില്ല. കമ്പനികള്‍ക്കുള്ള സര്‍ച്ചാര്‍ജ് 7.5 ശതമാനമാക്കി.
കൊച്ചിയില്‍ കേന്ദ്രത്തിന്റെ പ്രത്യേക ഏകജാലക സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ടുധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു.
പൊതുമേഖലയില്‍ 25,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നു. ഓഹരി വിറ്റഴിക്കല്‍ പരിധി 25 കോടിയാക്കുമെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പറഞ്ഞു.
വിദേശനിക്ഷേപത്തിനുള്ള ചട്ടങ്ങള്‍ ലളിതമാക്കും. സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കും. രാജ്യത്തെ നികുതി ഘടന കൂടുതല്‍ ലളിതമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചരക്കുസേവനനികുതി 2011 ഏപ്രില്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തും.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറിയതായി ധനമന്ത്രി പറഞ്ഞു. സമ്പദ്ഘടന ഒരു വര്‍ഷം കൊണ്ടു മെച്ചപ്പെട്ടു. മാന്ദ്യം നേരിടാനുള്ള നടപടികള്‍ ഫലപ്രദമായിരുന്നു.
സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലേക്ക് ഉയര്‍ത്തും. വികസനം എല്ലാവരിലേക്കും എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വളര്‍ച്ച സ്ഥിരപ്പെടുത്തും. ഗ്രാമീണമേഖലയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തും.
ഊര്‍ജമേഖലയ്ക്ക് 5130 കോടി. സൗരോര്‍ജ മേഖലയ്ക്ക് 1000 കോടി രൂപ വകയിരുത്തി. 2022ഓടെ 20,000 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി.
പൊതുകടം നിയന്ത്രിക്കാന്‍ ആറ് മാസത്തിനകം നടപടി. വളം സബ്‌സിഡി നേരിട്ട് കര്‍ഷകരിലെത്തിക്കും. പൊതുമേഖലാ ബാങ്കിങ് മേഖലയിലേക്ക് 16,500 കോടി.
പണപ്പെരുപ്പ നിരക്ക് കുറയ്ക്കണം. അഞ്ച് സംസ്ഥാനങ്ങളില്‍ ഹരിത വിപ്ലവം നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 3,75,000 കോടി.
ഭക്ഷ്യശേഖരണത്തിന് സ്വകാര്യ മേഖലയുടെ സഹായം തേടും. അടിസ്ഥാനസൗകര്യത്തിന് 1,73,552 കോടി.
ഭവനവായ്പാ ഇളവുകളുടെ കാലാവധി നീട്ടി. പൊതുജന ആരോഗ്യത്തിന് 22,300 കോടി വകയിരുത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് 40,100 കോടിയും ഗ്രാമീണ വികസനക്കിന് 66,100 കോടിയും വകയിരുത്തി.
ഇന്ദിരാ ആവാസ് യോജനയ്ക്ക് 10,000 കോടി ലഭിക്കും. ദേശീയ സുരക്ഷാ ഫണ്ട് രൂപീകരിക്കും. നഗരവികസനത്തിന് 5,400 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
പ്രകൃതിദുരന്ത മേഖലകളില്‍ കാര്‍ഷിക വായ്പാ തിരിച്ചടവ് കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി.
ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഈ വര്‍ഷം. 1,900 കോടി രൂപ കൂടി ഇതിന് വകയിരുത്തി.
പദ്ധതി ചിലവില്‍ 15 ശതമാനം വര്‍ധന. 6.9 ശതമാനം ധനക്കമ്മി പ്രതീക്ഷിക്കുന്നു.
ധനമന്ത്രിയുടെ ബജറ്റ് രഹസ്യങ്ങള്‍
