സാധാരണക്കാരെ ശിക്ഷിക്കുന്ന ബജറ്റ്
Posted on: 26 Feb 2010
ന്യൂഡല്‍ഹി: വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് നിരന്തരം അവകാശപ്പെട്ടിരുന്ന കേന്ദ്രസര്‍ക്കാര്‍ വീണ്ടും സാധാരണജനങ്ങളെ ശിക്ഷിച്ചിരിക്കുന്നു. പെട്രോളിയം, ക്രൂഡ് ഓയില്‍ ഉത്പന്നങ്ങളുടെ വില വര്‍ധനയിലൂടെ സാധാരണ ജനങ്ങള്‍ക്ക് ആവശ്യമുള്ള സകല സാധനങ്ങള്‍ക്കും വില ഉയരുമെന്ന് ഉറപ്പായി. ബജറ്റിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുമെന്ന സാധാരണക്കാരന്റെ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
അടുത്തകാലത്തൊന്നും ഒരു തിരഞ്ഞെടുപ്പുമില്ല എന്നത് ധനകാര്യമന്ത്രിയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് മൂലം പൊറുതിമുട്ടിയിരിക്കുന്ന സാധാരണക്കാരന് പ്രണബ് മുഖര്‍ജിയുടെ ഇരുട്ടടിയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ഈ പണി പറ്റിച്ചിരിക്കുന്നത്.
സിമന്റിന് വില വര്‍ദ്ധിപ്പിച്ചത് നിര്‍മാണമേഖലയെയും കാര്യമായി ബാധിക്കും. ഇപ്പോള്‍ത്തന്നെ മാന്ദ്യത്തിലുള്ള നിര്‍മാണമേഖലയില്‍ ഈ തീരുമാനത്തോടെ ആ മാന്ദ്യം പൂര്‍ണമാകും. മദ്യം, സിഗരറ്റ്, ബൈക്ക്, റെഫ്രിജറേറ്റര്‍, എയര്‍കണ്ടീഷന്‍ എന്നിവയുടെയും വില വര്‍ദ്ധിക്കും. ടു സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നികുതിയിളവ് നല്‍കിയ ബജറ്റില്‍ പല നല്ല കാര്യങ്ങളുമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും സാധാരണക്കാരന് ഇത് മനസ്സിലാകാന്‍ ബുദ്ധിമുട്ടാകും.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ധനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷം ബഹളം വെക്കുകയും സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
രാജ്യത്തെ സാധാരണ ജനങ്ങളോടാണോ പെട്രോളിയം കമ്പനികളോടാണോ കേന്ദ്രസര്‍ക്കാരിന്റെ പ്രതിബദ്ധതയെന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.