budget head

വളസബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ടു നല്‍കാന്‍ സംവിധാനം

Posted on: 26 Feb 2010


ന്യൂഡല്‍ഹി: കാര്‍ഷികവളങ്ങള്‍ക്കുള്ള സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭിക്കുന്ന തരത്തില്‍ പദ്ധതിതയ്യാറാക്കിയതായി കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി ലോക്‌സഭയില്‍ പറഞ്ഞു. നിലവിലുള്ള പരമാവധി റീട്ടൈല്‍ വിലയില്‍ മാറ്റമില്ലാത്ത തരത്തിലായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക.
രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഭാഗമായി 300 കോടി രൂപയുടെ പദ്ധതികളും തയ്യാറാക്കും. 60,000 ഗ്രാമങ്ങളില്‍ ധാന്യങ്ങളും എണ്ണക്കുരുവും കൃഷിചെയ്യാനായി മഴവെള്ളക്കൊയ്ത്ത പദ്ധതികള്‍ നടപ്പാക്കും.

കാര്‍ഷികവളങ്ങുടെ ലഭ്യത ഉറപ്പുവരുത്താനും നിലവിലുള്ള വളവ്യവസായമേഖലയുടെ വിപുലീകരണത്തിനും ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



MathrubhumiMatrimonial